പൈവളികെ: സ്‌നേഹവും സൗഹാര്‍ദ്ദവും പങ്ക് വെച്ച മതസൗഹാര്‍ദ്ദസംഗമത്തിലൂടെ പയ്യക്കി ഉസ്താദ് ഉറൂസിന് പ്രൗഢമായ സമാപനം. ഉറൂസിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടക്കാറുള്ള സംഗമത്തില്‍ ഇത്തവണയും മതസാംസ്‌ക്കാരികകലാ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ബാബരി മസ്ജിദ് പ്രശ്‌നബാധിത സമയത്ത് പോലും ഒരു വര്‍ഗീയസംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത പ്രദേശമാണ് പൈവളികെ. നാടിന്റെ ഐക്യം ഒന്ന് കൂടി ഊട്ടിയുറപ്പിക്കുന്ന വേദിയായി ഉറൂസ് നഗരി മാറി. പയ്യക്കി ഉസ്താദ് ഒരു സമുദായത്തിന്റെ മാത്രമല്ല എല്ലാ സമുദായങ്ങളുടെയും ഉസ്താദ് ആയിരുന്നുവെന്ന് പങ്കെടുത്തവര്‍ അനുസ്മരിച്ചു.
അബ്ദുല്‍ ഖാദര്‍ ഹാജി കായാര്‍കട്ടെ അധ്യക്ഷത വഹിച്ചു. പള്ളിക്കര സംയുക്ത ഖാസി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ, അരസു അരമനയിലെ രംഗത്‌റായ് ബല്ലാള്‍, തെയ്യം കലാകാരനായ രാജേഷ്, എ കെ എം അഷ്‌റഫ്, ലോറന്‍സ് ഡിസൂസ, ഖയ്യൂം മാന്യ, അസീസ് കളായ്, പരമേശ്വര പൈവളികെ, കേശവ ബായ്കട്ടെ, അജിത് എം സി ലാല്‍ബാഗ്, അശ്വത്ത് ലാല്‍ബാഗ്, സെഡ് എ കയ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹനീഫ് ഹാജി പൈവളികെ സ്വാഗതവും സ്വാലിഹ് കളായ് നന്ദിയും പറഞ്ഞു. സംഗമത്തില്‍ പൈവളികെയിലും പരിസരപ്രദേശങ്ങളിലെയും നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.
Post a Comment
0 Comments