കാസര്‍കോട് (www.evisionnews.in): യു.ഡി.എഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കാരുണ്യ ചികിത്സാ പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കം. ഇതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഡയാലിസിസ് രോഗികള്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ ആശങ്കയിലായി.
കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നും വിവിധ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കു കഴിഞ്ഞ മാസം വരെ നല്‍കാനുള്ള കുടിശിക 854 കോടി രൂപ കവിഞ്ഞതോടെ പുതുതായി വിഭാവനം ചെയ്യുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് കാരുണ്യയും ലയിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ ആശുപത്രികള്‍ക്ക് തുക നല്‍കുന്നതും ആശുപത്രികളില്‍ നിന്നും വിനിയോഗ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നതും അനിശ്ചിതത്വത്തിലായി.
കെ.എം മാണി ധനമന്ത്രി ആയിരിക്കെയാണ് കാരുണ്യ ഭാഗ്യക്കുറി ആരംഭിച്ചത്. ലോട്ടറിയിലെ ലാഭം ഉപയോഗിച്ച് എപിഎല്‍ബിപിഎല്‍ വ്യത്യാസമില്ലാതെ മൂന്നു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കു സൗജന്യ ചികില്‍സയാണു വിഭാവനം ചെയ്തത്. കാന്‍സര്‍, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങി ഏറെ പണച്ചെലവുള്ള രോഗങ്ങള്‍ക്കാണു കാരുണ്യഫണ്ട് അനുവദിക്കുന്നത്.
48 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഇതുവരെ 882.76 കോടി രൂപ നല്‍കിയതില്‍ 625 കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റും ലഭ്യമാകാനുണ്ട്. ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റും എസ്റ്റിമേറ്റും ലഭ്യമാക്കിയാല്‍ ചുവപ്പുനാടകളില്ലാതെ ആശുപത്രികള്‍ക്കു തുക അനുവദിക്കുന്നതായിരുന്നു പദ്ധതി. ചികിത്സക്ക് ശേഷം വിനിയോഗ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി, ശേഷിച്ച തുക ആശുപത്രികള്‍ തിരിച്ചടക്കണം.
ആദ്യ വര്‍ഷങ്ങളിലെല്ലാം പദ്ധതി കൃത്യമായി നീങ്ങിയെങ്കിലും സര്‍ക്കാര്‍ മാറിയതോടെ കുടിശിക താങ്ങാവുന്നതിലും ഏറെയായി.
സര്‍ക്കാര്‍ ആശുപത്രികള്‍ക്കു നല്‍കിയതില്‍ ഇതുവരെ 104 കോടി രൂപ മാത്രമാണ് വിനിയോഗിക്കാതെ തിരിച്ചു നല്‍കിയിട്ടുള്ളത്. രണ്ട് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇല്ലാത്തതാണ് പദ്ധതിക്കു തിരിച്ചടിയായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആരോഗ്യവകുപ്പ് തുക വിനിയോഗിക്കുന്നത് നിരീക്ഷിക്കാനോ നിയന്ത്രിക്കാനോ ഭാഗ്യക്കുറി വകുപ്പിനു സാധിക്കില്ല. ആരോഗ്യവകുപ്പ് ഡയറക്ടറോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടും നടക്കുന്നുമില്ല. ഇതിനിടയില്‍ എല്ലാ സൗജന്യ ചികിത്സാ പദ്ധതികളെയും ഏകോപിപ്പിച്ച് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ ഇടത് സര്‍ക്കാര്‍ നയ തീരുമാനം കൂടി എടുത്തതോടെ കാരുണ്യപദ്ധതി തുടരുന്നതില്‍ സര്‍ക്കാരിന് താല്‍പര്യവുമില്ലാതായി.
Post a Comment
0 Comments