കുമ്പള (www.evisionnews.in): കുമ്പളയില്‍ എക്സൈസ് നടത്തിയ കഞ്ചാവ് വേട്ടയില്‍ തിരുവനന്തപുരം സ്വദേശി പിടിയിലായി. നെയ്യാറ്റിന്‍കര സ്വദേശി എം. രതീഷിനെ (37)യാണ് 18 കിലോയിലധികം കഞ്ചാവുമായി എക്സൈസ് അറസ്റ്റുചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാവിലെ 7.45 മണിയോടെ കുമ്പള റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് രതീഷിനെ പിടികൂടിയത്.
എക്സൈസ് ഓഫീസര്‍മാരായ പി.ജെ റോബിന്‍ ബാബു, എം.പി ബാബുരാജ്, എം. രാജീവന്‍, പി. ശശി, എം.വി സജിത്ത്, നൗഷാദ്, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് വേട്ട പിടികൂടിയത്.
Post a Comment
0 Comments