മുള്ളേരിയ: (www.evisionnews.in) തുളുനാട് കബഡി അക്കാദമിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ എ ഗ്രേഡ് കബഡി ടൂര്‍ണമെന്റ് ഏപ്രില്‍ രണ്ടു മുതല്‍ ആറുവരെ മുള്ളേരിയയില്‍ നടക്കും.
അമച്വര്‍ കബഡി ഫെഡറേഷന്റെ സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ആര്‍മി, ബിഎസ്എഫ്, എയര്‍ ഇന്ത്യ, ബിപിസിഎല്‍, ഇന്ത്യന്‍ റെയില്‍വേ, ടീം ഹരിയാന, മൈസൂര്‍ ബാങ്ക്, ഇന്ത്യന്‍ നേവി തുടങ്ങിയ പ്രമുഖ ടീമുകള്‍ മത്സരിക്കും. വിവിധ ടീമുകളില്‍ ദേശീയ-സംസ്ഥാന താരങ്ങളും പ്രോ കബഡി താരങ്ങളും അണിനിരക്കും. ടൂര്‍ണമെന്റിന്റെ നടത്തിപ്പിനുവേണ്ടിയുള്ള സംഘാടക സമിതി രൂപീകരണയോഗം 14നു നാലിനു പൂവടുക്ക കല്യാണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പി. കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.
Keywords: All-india-kabaddi-tournament-mulleriya
Keywords: All-india-kabaddi-tournament-mulleriya
Post a Comment
0 Comments