കുംബഡാജെ: (www.evisionnews.in)പിതാവിന് പിന്നാലെ എന്റോസള്‍ഫാന്‍ ഇരയായ മകനും മരണത്തിന് കീഴടങ്ങി. കുംബഡാജെ പഞ്ചായത്തിലെ മൗവ്വാറിലെ പരേതനായ നാരായണ ശര്‍മ്മയുടെ മകന്‍ പ്രദീപ്കുമാര്‍ (40) ആണ് ഇന്നലെ മംഗഌരുവിലെ ആശുപത്രിയില്‍ മരിച്ചത്. 15 വര്‍ഷമായി അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായിരുന്നു. എന്റോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെട്ട പ്രദീപ്കുമാറിന്റെ പിതാവ് നാലു വര്‍ഷം മുമ്പാണ് മരിച്ചത്. അദ്ദഹേവും ദുരിതബാധിതരുടെ പട്ടികയില്‍ ഉണ്ടായിരുന്നു. ശശികലയാണ് മാതാവ്. അനൂപ്, അംബിക സഹോദരങ്ങളാണ്.
Post a Comment
0 Comments