Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ അക്രമങ്ങളില്‍ കെ.സുരേന്ദ്രന്റെ പങ്ക് അന്വേഷിക്കണം - യൂത്ത് ലീഗ്


കാസര്‍കോട്:(www.evisionnews.in) കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ കാസര്‍കോട് നടന്ന കലാപങ്ങളിലും, സാമുദായിക സംഘട്ടനങ്ങളിലും, അക്രമസംഭവങ്ങളിലും, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനുളള പങ്ക് അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ്എടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.

സുരേന്ദ്രന്‍ കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷമാണ് ജില്ലയില്‍ വ്യാപകമായി ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചത് ഇത് ശരി വെക്കുന്നതാണ് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം മംഗലാപുരത്ത് നടത്തിയ പ്രസംഗം.

ഞങ്ങള്‍ അടികൊടുക്കുകയും, കൊലപാതകം നടത്തുകയും ചെയ്തു എന്ന് പരസ്യമായി പ്രസംഗിക്കുക വഴി വീണ്ടും ഒരു കലാപത്തിനാണ് കെ.സുരേന്ദ്രന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനാന്തരിക്ഷവും സാമുദായിക സൗഹാര്‍ദ്ദവും തകര്‍ക്കുന്ന ഇത്തരം നേതാക്കളെ കരുതിയിരിക്കണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കെ.സുരേന്ദ്രനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നല്‍കി.




Post a Comment

0 Comments

Top Post Ad

Below Post Ad