മൊഗ്രാല്‍പുത്തൂര്‍:(www.evisionnews.in)മൊഗ്രാല്‍പുത്തൂരിൽ കാറിന് മുകളിൽ മരം മുറിഞ്ഞു വീണു.കാറിലുണ്ടായിരുന്ന യുവാക്കൾ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൗക്കിയിലെ സത്താര്‍ കാവില്‍ (46), ബന്ധു ലത്വീഫ് (42) എന്നിവരാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം.ചൗക്കിയില്‍ നിന്ന് കുമ്പളയിലേക്ക് പോകുമ്പോള്‍ മൊഗ്രാല്‍ പുത്തൂര്‍ കൊപ്രബസാറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ഹോണ്ടാസിറ്റി കാറിന് മുകളിലേക്ക് റോഡരികിലെ മരം മുറിഞ്ഞ് വീഴുകയായിരുന്നു.ഓടികൂടിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.കാറിനകത്തുണ്ടായിരുന്ന ഇരുവരെയും തകര്‍ന്ന കാറില്‍ നിന്നും പുറത്തിറക്കി ഉടൻ തന്നെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
keywords-mogral puthur-accedent-car
Post a Comment
0 Comments