കാസർകോട് :(www.evisionnews.in)ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു താലൂക്കടിസ്ഥാനത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി - സമക്ഷം- ഈ മാസം 27 ന് ഹൊസ്ദുര്‍ഗ് താലൂക്കില്‍ ആരംഭിക്കും. മറ്റു മൂന്ന് താലൂക്കുകളിലും മാര്‍ച്ച് മാസത്തില്‍ നടത്തും. ജില്ലയിലെ നാല് താലൂക്കുകളിലും നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയിലേക്കുളള അപേക്ഷകള്‍ ഈ മാസം 10 മുതല്‍ 20 വരെ സമര്‍പ്പിക്കാം. അപേക്ഷകള്‍ ഓൺലൈനായി മാത്രം നല്‍കണം. അപേക്ഷകള്‍ താലൂക്ക് ഓഫീസുകളില്‍ സൗജന്യമായും അക്ഷയ കേന്ദ്രങ്ങളില്‍ ഒരു അപേക്ഷയ്ക്ക് 10 രൂപ ഫീസടച്ചും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകരുടെ വ്യക്തമായ വിലാസം, ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോൺ നമ്പര്‍ എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും അവിടെ നിന്നും ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ ഓഫീസര്‍ക്കും ഓൺലൈനായി ലഭ്യമാക്കും. ലഭ്യമായ അപേക്ഷകളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ നടപടി വിവരം ഓൺലൈനായി സമര്‍പ്പിക്കണം. അപേക്ഷകര്‍ക്കുളള മറുപടി പ്രത്യേകം തയ്യാറാക്കി ജനസമ്പര്‍ക്ക വേദിയില്‍ തയ്യാറാക്കിയിട്ടുളള കൗണ്ടറുകളില്‍ നിന്ന് അപേക്ഷകര്‍ക്ക് നല്‍കും. മറുപടിയില്‍ ആക്ഷേപമുളളവര്‍ക്ക് ജില്ലാകളക്ടറെ കണ്ട് വിവരം ധരിപ്പിക്കാം. കളക്ടറും ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാ ഓഫീസറും അപേക്ഷ പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കും. റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന, മുന്‍ഗണനേതര പ'ട്ടികയില്‍ ഉള്‍പ്പെടുത്തുതിനുളള നടപടികള്‍ വകുപ്പ് തലത്തില്‍ നടന്ന് വരുതിനാല്‍ അപ്രകാരമുളള അപേക്ഷകള്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സ്വീകരിക്കില്ല. ജനസമ്പര്‍ക്ക പരിപാടികളുടെ നോഡല്‍ ഓഫീസറായി ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) എന്‍ ദേവിദാസിനെ നിയമിച്ചു. ജനസമ്പര്‍ക്ക പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് 8547616041 എന്ന നമ്പറില്‍ ബന്ധപ്പെടാം.
keywords-collector-order-jeevan babu
keywords-collector-order-jeevan babu
Post a Comment
0 Comments