Type Here to Get Search Results !

Bottom Ad

ഓടക്കുഴല്‍ പുരസ്‌കാരം പ്രൊഫ. എം.എ. റഹ്മാന് സമ്മാനിച്ചു.

കൊച്ചി:(www.evisionnews.in) 49-ാമത് ഓടക്കുഴല്‍ പുരസ്‌കാരം സാഹിത്യകാരന്‍ പ്രൊഫ. എം.എ റഹ്മാന് എറണാകുളം ജി. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം. ലീലാവതി സമർപ്പിച്ചു.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കുറിച്ച് എം.എ റഹ്മാന്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ 'ഓരോ ജീവിതങ്ങളും വിലപ്പെട്ടതാണ്' എന്ന പുസ്തകമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. എൻഡോ സൾഫാൻ ദുരിതരുടെ വേദന തുറന്നു കാണി ക്കുന്ന എം.എ റഹ്മാന്റെ എഴുത്ത് മനസ്സില്‍ കൊളുത്തുന്നതാണെന്ന് ഡോ. എം. ലീലാവതി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരി ഹാരം നിഷേധിക്കപ്പെടുന്നതില്‍ ഓരോ എഴുത്തുകാരനും ആത്മവ്യഥ ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു. പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ മുഖ്യപ്രഭാഷണം നടത്തി. ഷിഹാബുദ്ദീന്‍ പൊയ്തുംകടവ്, സജി ജെയിംസ്, കെ.കെ രമേശ് തുടങ്ങിയവര്‍ സംസാരിച്ചു. എം.എ റഹ്മാന്‍ മറുപടി പ്രസംഗം നടത്തി.



keywords-ma rahman-odakkuzhal award-kochi-m leelavathi

Post a Comment

0 Comments

Top Post Ad

Below Post Ad