കാസർകോട്:(www.evisionnews.in) സാഹോദര്യത്തി ന്റെയും സൗഹാർദ്ദത്തി ന്റെയും പ്രതീകമായ നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസിന് ഭക്തി സാന്ദ്രമായ തുടക്കം. നെല്ലിക്കുന്ന് മുഹ്യുദ്ദീൻ ജമാ മസ്ജിദ് മുദരീസ് സലാഹുദ്ദീൻ സഖാഫി മാടന്നൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയതോടെ 11 ദിവസത്തെ ഉറൂസിന് തുടക്കമായി.മഖാം പരിസരത്ത് ഉറൂസ് കമ്മിറ്റി പ്രസിഡന്റ് ഹാജി ബി.എം കുഞ്ഞാമു തൈവളപ്പ് പതാക ഉയർത്തി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി പുന അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഉറൂസ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.സ്വാഗതം പറഞ്ഞു.ചടങ്ങിൽ ഖത്തീബ് ജി.എസ്.അബ്ദുൽ റഹ്മാൻ മദനി, കടപ്പുറം ശ്രീകുറുംബ ഭഗവതി ക്ഷേത്ര കാർമ്മികരായ കാരി കാരണവർ, പാണൻ കാരണവർ, മുത്തോതി അയത്താർ, എളേ മോതി അയത്താർ, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ.വിജേഷ്,കെ.രാഘവൻ, നെല്ലിക്കുന്ന് ഭഗവതി ക്ഷേത്ര കമ്മിറ്റി ഭാരവാഹി കെ.ടി.ജയറാം,മുൻ എം.എൽ.എ അഡ്വ.സി.എച്ച്.കുഞ്ഞമ്പു, എ.അബ്ദുൽ റഹ്മാൻ, അബ്ദുൽ കരീം കോളിയാട്, ജി.നാരായണൻ, അഡ്വ.ഗോവിന്ദൻ നായർ, കരുൺ താപ്പ, കെ.ബി.മുഹമ്മദ് കുഞ്ഞി, പി.ബി.അഹമദ്, സുരേന്ദ്രൻ, ജമാ അത്ത് കമ്മിറ്റി സെക്രട്ടറി ബി.കെ.ഖാദർ, ട്രഷറർ ഹനീഫ് നെല്ലിക്കുന്ന്, ഉറൂസ് കമ്മിറ്റി ട്രഷറർ എൻ.എ.ഹമീദ്, ജനറൽ ക്യാപ്റ്റൻ കുഞ്ഞാമു കട്ടപ്പണി, ജനറൽ സെക്രട്ടറി അബ്ദു തൈവളപ്പ്, അബ്ബാസ് ബീഗം, ഹാരിസ് ബെന്നു.,എ.കെ.അബൂബക്കർ ഹാജി, കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി, മൊയ്തീൻ കൊല്ലമ്പാടി, ടി.എ.ഷാഫി, സി.എം.അബ്ദുല്ല ഹാജി, ബി.എം.അഷ്റഫ്, എൻ.എം.സുബൈർ, ഖാദർ ബങ്കര ഷാഫി എ നെല്ലിക്കുന്ന്, റാഷിദ് പൂരണം, ഷാഫി തെരുവത്ത്, മാസ്തിക്കുണ്ട് അബ്ദുൽ റഹിമാൻ ഹാജി, കെ.എം.അബ്ദുൽ ഹമീദ് ഹാജി, എം.എ.മുഹമ്മദ് കുഞ്ഞി പള്ളം, കെ.എം.ബഷീർ, മുനീർ കണ്ടാളം, അബ്ദുൽ റഹ്മാൻ കുഞ്ഞി മാസ്റ്റർ, ലത്തീഫ് കെൽ, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, ആർ.പി.റഹീം, ഷാഫി കോട്ട്, മുസമ്മിൽ, എൻ.ഇ.ഇക്ബാൽ, അബ്ദുൽ റഹ്മാൻ കൊച്ചി, കുഞ്ഞാമു നെല്ലിക്കുന്ന്, അബ്ബാസ് വെറ്റില, ഇബ്രാഹിം തൈവളപ്പ്, കുഞ്ഞാമു തൈവ ളപ്പ്, പൂരണം മുഹമ്മദ് കുഞ്ഞി, കെ.ബി.മഹമൂദ് ,കെ.എം ഹാരിസ്, തുടങ്ങിയവർ സംബന്ധിച്ചു.ബുധനാഴ്ച്ച രാത്രി ഒമ്പതിന് ഉറൂസ് കാസർകോട് സംയുക്ത ഖാസി പ്രൊ.കെ.ആലിക്കുട്ടി മുസ്ല്യാർ ഉദ്ഘാടനം ചെയ്യും ആബിദ്. ആബിദ് ഹുദവി തച്ചണ്ണ പ്രഭാഷണം നടത്തും. വ്യാഴാഴ്ച്ച രാത്രി ഒമ്പതിന് സഫ്വാവാൻ തങ്ങൾ ഏഴിമല മുഖ്യാതിഥിയായിരിക്കും. മാഹിൻ മന്നാനി പ്രഭാഷണം നടത്തും തുടർന്നുള്ള ദിവസങ്ങളിൽ രാത്രി പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, സിംസാറുൽ ഹഖ് ഹുദവി, ഇ.പി.അബുബക്കർ അൽ ഖാസിമി പത്തനാപുരം, അൻവർ മൊയ്തീൻ ഹുദവി, അഹമ്മദ് കബീർ ബാഖവി അടി വാട്, അബ്ദുൽ സലാം മുസ്ല്യാർ ദേവർ ശ്ശോല, ഇബ്രാഹിം ഖലീൽ ഹുദവി, വഹാബ് നഈമി, എന്നിവർ പ്രഭാഷണം നടത്തും സമാപന ദിവസമായ 18 ന് രാത്രി അബ്ദുൽ സമദ് പൂക്കോട്ടൂർ പ്രഭാഷണം നടത്തും.19 ന് രാവിലെ പതിനായിരങ്ങൾക്ക് നെയ്ച്ചോർ പൊതി നൽകുന്നതോടെ ഉറൂസ് സമാപിക്കും.
keywords-nellikkunnu-uroos-started
Post a Comment
0 Comments