കാഞ്ഞങ്ങാട്:(www.evisionnews.in) മലപ്പുറം സ്വദേശിയില്‍ നിന്നും, സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ട് പേരെകൂടി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ആദൂരിലെ മുഹമ്മദ് ഷാഫി (38), തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണമേനോന്‍ (60) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം നാലകത്തെ ഫാസിലിന്റെ പണമാണ് തട്ടിയത്. നികുതിയില്ലാത്ത പഴയ സ്വര്‍ണ്ണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പണം കൈക്കലാക്കിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ തളിപ്പറമ്പ് അരിയിയിലെ ഉറുമി മുസ്തഫ (57)യുടെ കൂട്ടാളികളാണ് ഇരുവരും. പണം കൈമാറ്റം നടത്തിയതിന് ശേഷം സ്വര്‍ണ്ണവുമായി ഉടന്‍ വരാമെന്ന് പറഞ്ഞാണ് ഉറുമിയും സംഘവും മുങ്ങിയത്. ഉറുമിയെ കര്‍ണാടകയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. റിമാണ്ടിലായിരുന്ന ഉറുമിയെ കസ്റ്റഡിയില്‍ വാങ്ങിയതിനെ തുടര്‍ന്നാണ് മറ്റുള്ളവരെകുറിച്ച് വിവരം ലഭിച്ചത്.പണം തട്ടിയ മറ്റേതെങ്കിലും കേസുകളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.
keywords-kanhangad-two arest-adhur
Post a Comment
0 Comments