കറാച്ചി : (www.evisionnews.in) അറബി പഠനത്തിനു പ്രത്യേക ബില്‍ പാസാക്കാനൊരുങ്ങി പാകിസ്ഥാന്‍. ദേശീയ സഭയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും പിന്തുണയോടെയാണ് നിയമം പാസാകാനൊരുങ്ങുന്നത്. അറബിക് ബില്ലിന്റെ ചര്‍ച്ചയെത്തുടര്‍ന്ന്, അറബി പഠിക്കാത്തതാണ് തീവ്രവാദം വര്‍ദ്ധിക്കാന്‍ കാരണം നിഗമനത്തിലെത്തിയതാണ് ഈ നിയമം പ്രാബല്യത്തിലെത്താനൊരുങ്ങുന്നത്. ഇതോടെ പാകിസ്ഥാനിലെ വിദ്യാലയങ്ങളില്‍ അറബി ഒരു നിര്‍ബന്ധിത പാഠ്യ വിഷയമായി മാറും. ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിലാണ് നാം ശ്രദ്ധയൂന്നിയിരുന്നത്. മാതാപിതാക്കളും കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ത്തന്നെ ചേര്‍ത്തു. എന്നാല്‍ അവര്‍ അവരുടെ മക്കളെ അറബി ഭാഷ പഠിപ്പിക്കുന്നതില്‍ ശ്രദ്ധചെലുത്തിയേയില്ല. ഈ മന:സ്ഥിതി തീവ്രവാദം വളരാന്‍ കാരണമായി പാകിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവ് പര്‍വീണ്‍ മസൂദ് ഭാട്ടി പറഞ്ഞു. അറബി പഠിപ്പിക്കാന്‍ ഇത്രയും അധ്യാപകരെ ഒറ്റയടിക്ക് ലഭ്യമാവില്ല എന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അറബി പഠനം കുട്ടികള്‍ക്ക് അധിക ഭാരമാകുമെന്നും ആറാം ക്ലാസ് മുതല്‍ ഐച്ഛിക വിഷയമായി അറബി പഠിക്കാന്‍ അവസരമുണ്ടായിട്ടും കൂടുതല്‍ കുട്ടികളും ഇത് തിരഞ്ഞെടുക്കാത്തത് അതിനാലാണെന്നുമാണ് അറബി പഠനം എതിര്‍ക്കുന്നവരുടെ വാദം. എന്നാല്‍ ഖുറാന്റെ ഭാഷ കുട്ടികളെ തീര്‍ച്ചയായും പഠിപ്പിക്കണമെന്നാണ് പിടിഐ നേതാവ് ആസാദ് ഉമര്‍ പറഞ്ഞത്.
Post a Comment
0 Comments