Type Here to Get Search Results !

Bottom Ad

ഖിദ്മത്തുൽ ഇസ്ലാം സംഘം മതപ്രഭാഷണ പരമ്പര 27 ന് സമാപിക്കും


വിദ്യാനഗർ:(www.evisionnews.in)ഖിദ്മത്തുൽ ഇസ്ലാം സംഘം നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന  7 ദിവസത്തെ മതപ്രഭാഷണ പരമ്പര 27 നു സമാപിക്കും. 27 നു 7 മണിക്ക്  തുടങ്ങുന്ന സമാപന പരിപാടി പാണക്കാട് സയ്യിദ് ഷഫീഖലി  ശിഹാബ്  തങ്ങൾ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ഫൈസി ജെഡിയാർ അദ്യക്ഷത വഹിക്കും. പരിപാടിയിൽ പ്രോഗ്രാം കമ്മിറ്റി കൺ വീനർ കലന്തർ ഷാഫി ചെമ്മനാട് സ്വാഗതവും, സംഘം ചെയർമാൻ ഷാഫി എസ് പി നഗർ നന്ദിയും പ്രകാശിപ്പിക്കും. കാസർകോട്  സി ഐ അബ്ദുൽ റഹീമും യുവമാധ്യമ പ്രവർത്തകൻ എ ബി കുട്ടിയാനവും മുഖ്യാതിഥികളായിരിക്കും. പ്രഭാഷണ  വേദികളിലെ അത്ഭുത ബാലൻ സയ്യിദ് മിസ് ഹബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. ഈ വർഷം വിട്ടുപിരിഞ്ഞുപോയ സമസ്ത നേതാക്കളെ അനുസ്മരിച്ചുകൊണ്ട് അബ്ദുൽ മജീദ് ബാഖവി സംസാരിക്കും. സയ്യിദ് സഫ് വാൻ തങ്ങൾ ഏഴിമല സമാപന കൂട്ടുപ്രാർത്ഥനയ്ക്ക്  നേതൃത്വം നൽകും.


keywords-khidmathul islam-vidyanagar

Post a Comment

0 Comments

Top Post Ad

Below Post Ad