Type Here to Get Search Results !

Bottom Ad

കാലിയ റഫീഖ് വധം: നൂര്‍ അലിക്ക് വല വിരിച്ച് പോലീസ്


കാസര്‍കോട്:(www.evisionnews.in)കാലിയ റഫീഖ് വധവുമായി ബന്ധപ്പെട്ട് കർണാടക പോലീസ് ഊർജിതമായ അന്വേഷണമാണ് നടത്തി വരുന്നത്. മംഗളൂരു കെ സി റോഡില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ അകലെയുള്ള കെട്ടേക്കാറില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രി ടിപ്പര്‍ ലോറിയിലെത്തിയ സംഘം റഫീഖിനെ വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തുകയായിരുന്നു.2013 ഒക്‌ടോബര്‍ 24ന് കൊല്ലപ്പെട്ട മണ്ണംകുഴിയിലെ മുത്തലിബിന്റെ സഹോദരന്‍ നൂര്‍അലിയുടെ നിർദ്ദേശപ്രകാരം കൂട്ടാളികൾ കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. കേസിൽ വിവരങ്ങൾ ശേഖരിച്ച കര്‍ണാടക പൊലീസ് സൂചനകളുടെ അടിസ്ഥാനത്തിൽ ഉപ്പളയിലും പരിസരപ്രദേശങ്ങളിലും പ്രതികൾക്ക് വേണ്ടി റെയ്ഡ് നടത്തി.എന്നാൽ കൃത്യമായ തെളിവുകളില്ലാത്ത സാഹചര്യത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തില്ല . നൂര്‍അലിയെ പിടികൂടിയാൽ എളുപ്പം കേസിന്റെ ചുരുളഴിയുമെന്നും, കൂട്ടാളികളെ പൊക്കാൻ സാധിക്കുമെന്നാണ് പോലീസ് വിലയിരുത്തൽ.അത് കൊണ്ട് തന്നെ നൂര്‍അലിയെ ഫോക്കസ്‌ ചെയ്തു കൊണ്ടുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. റഫീഖിന്റെ റിട്‌സ് കാറില്‍ ഇടിക്കാന്‍ ഉപയോഗിച്ച ടിപ്പര്‍ ലോറി സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് കണ്ടെടുത്തിരുന്നു.ടിപ്പര്‍ ലോറി ഉടമയ്ക്കായും പോലീസ് വലവിരിച്ചിട്ടുണ്ട്. കൊലയാളി സംഘത്തിൽ എത്രപേരുണ്ടായെന്നും, കൊലപാതകം എപ്പോൾ ആസൂത്രണം ചെയ്‌തെന്നുമുള്ള വിവരങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. റഫീഖിനെ കൃത്യമായും ഒരു സംഘം പിന്തുടർന്ന് വന്നിരുന്നതായാണ് പോലീസ് നിരീക്ഷണം.മികച്ച സാഹചര്യം ലഭിച്ചപ്പോൾ, സംഘം കൃത്യം നിർവഹിച്ചതായി കരുതുന്നു.റഫീഖിന് പാളയത്തിൽ തന്നെ ഒറ്റുകാരുണ്ടായിരുന്നേക്കാം എന്ന സൂചനയും പോലീസ് തള്ളിക്കളയുന്നില്ല. എന്നാൽ സങ്കീർണമായ ആ വഴിക്ക് നീങ്ങാതെ നൂര്‍അലിയെ വലയിലാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.


keywords-kaliaya rafeek-murder-karnataka police-noor ali

Post a Comment

0 Comments

Top Post Ad

Below Post Ad