കാഞ്ഞങ്ങാട്:(www.evisionnews.in)കാഞ്ഞങ്ങാട്ട് ഓട്ടോഡ്രൈവറായ ബിഎംഎസ് പ്രവര്‍ത്തകനെ അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി.വാടകയ്ക്ക് ഓട്ടോ വിളിച്ചുകൊണ്ട് പോയാണ് ഓട്ടോഡ്രൈവറായ ബിഎംഎസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചത്.പരിക്കേറ്റ മാവുങ്കാല്‍ കാട്ടുകുളങ്ങര കപ്പണക്കാല്‍ കുഞ്ഞിരാമ (57) നെ കാഞ്ഞങ്ങാട് ജില്ല ശുപത്രിയില്‍ പ്രവേശിപ്പിച്ചു.കെ.എല്‍ 60 ജി 9755 എന്ന ഓട്ടോയാണ് ഇന്നെലെ വൈകുന്നേരം നാല് മണിയോടെ കാഞ്ഞങ്ങാട് നഗരത്തിലെ സമീപത്തെ സ്റ്റാന്റില്‍ നിന്നും 3 പേര്‍ കൊളവയല്‍ കാറ്റാടിയിലേക്ക് വാടകയ്ക്ക് ഓട്ടോ വിളിക്കുകയായിരുന്നു. കൊത്തിക്കാല്‍ എത്തിച്ച് മാരകായുധങ്ങള്‍ കൊണ്ട് അക്രമിക്കുകയായിരുന്നു.ഒരാള്‍ മുഖം മറച്ചിരുന്നതായി കുഞ്ഞിരാമന്‍ പറഞ്ഞു.നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തിനു പിന്നലെ കാരണം വ്യക്തമല്ലെന്നും കുഞ്ഞിരാമന്റെ പരാതിയിൽ പറയുന്നു.
keywords-kanhangad-bms-auto driver
Post a Comment
0 Comments