Type Here to Get Search Results !

Bottom Ad

എം എ റഹ്മാന്റെ 'ഒരോ ജീവനും വിലപ്പെട്ടതാണ്';പുസ്തക വിചാരം നടത്തി


കാസർകോട്:(www.evisionnews.in)കാസർകോട് അക്ഷര ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 2016 ലെ ഓടക്കുഴല്‍ അവാര്‍ഡ് നേടിയ പ്രൊഫ. എംഎ റഹ്മാന്റെ ഓരോ ജീവനും വിലപ്പെട്ടതാണ് ലേഖന സമാഹാരത്തെക്കുറിച്ച് പുസ്തക വിചാരം സംഘടിപ്പിച്ചു. കളക്ടറേറ്റ് മിനി കോഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. അനുഭവങ്ങളുടെ ഏറ്റവും വലിയ ഖനിയാണ് പുസ്തകങ്ങളെന്ന് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു അഭിപ്രായപ്പെട്ടു. വായന പകരുന്ന അനുഭൂതി അനിര്‍വചനീയമാണ്. പുസ്തകത്തിലെ ആശയങ്ങളെ എതിര്‍ക്കാമെങ്കിലും അത് വായിക്കുമ്പോള്‍ സംവാദത്തിനുളള അവസരം ഒരുക്കേണ്ടത് അനിവാര്യമാണ്. ഗൗരവമായ വായനയ്ക്ക് പകരം ആരെങ്കിലും എഴുതുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെുന്നും യഥാര്‍ത്ഥ പുസ്തകങ്ങളെപ്പറ്റിയുളള ചര്‍ച്ച ഇപ്പോള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. എംഎ റഹ്മാനെ കളക്ടര്‍ പൊാടയണിയിച്ച് ആദരിച്ചു.

എഡിഎം കെ അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. നിരൂപകന്‍ ഇ പി രാജഗോപാലന്‍ പുസ്തകവിചാരം നടത്തി. ഓരോ ജീവനും വിലപ്പെട്ടതാണെന്ന ലേഖന സമാഹാരം അനുഭവത്തിന്റെ പുസ്തകമാണെ് അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിത ക്ലേശങ്ങള്‍ പരിഹരിക്കുന്ന തിനായി നിരന്തരമായി പ്രവര്‍ത്തിക്കുകയും അത് പിീട് സാഹിത്യമായി മാറുകയും ചെയ്തതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. സാഹിത്യ പ്രവര്‍ത്തനം ഈ രീതിയിലുമാകാമെന്ന് എം എ റഹ്മാന്‍ തെളിയിച്ചതിനുള്ള അംഗീകാരമാണ് ഓടക്കുഴല്‍ പുരസ്‌ക്കാരം. ആധുനികതയുടെ തിക്തഫലങ്ങളുടെ തെളിവാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം. ആധുനികത ഒറ്റമുഖം മാത്രമുളളതല്ല. വിഷമായും ജനിതക മാററങ്ങളായും മനുഷ്യാവകാശ ധ്വംസനങ്ങളായും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളായുമെല്ലാം ആധുനികതയുടെ മറ്റൊരു മുഖമുണ്ട്. ഇതിനോടെല്ലാമുളള എതിര്‍പ്പാണ് റഹ്മാന്റെ എഴുത്തെന്നും റഹ്മാനെ ആദരിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ഇരകളോട് ഐക്യപ്പെടുകയാണ് നാം ചെയ്യുതെന്നും ഇ പി രാജഗോപാലന്‍ പറഞ്ഞു.

ഓരോ വാക്കും വിലപ്പെട്ടതാണെ തിരിച്ചറിവോടെയാണ് ഓരോ ജീവനും വിലപ്പെട്ടതെന്ന ലേഖനസമാഹാരം തയ്യാറാക്കിയതെ് എം എ റഹ്മാന്‍ പറഞ്ഞു. ഈ പുസ്തകത്തിലെ ഓരോ ലേഖനവും സത്യസന്ധമാണ്. പതിനാറുവര്‍ഷത്തിനകം പല ആനുകാലികങ്ങളിലായി പ്രസിദ്ധീകരിച്ചവയാണിവ. എന്‍ഡോസള്‍ഫാന്‍ ഇരകളോടുളള നീതിനിഷേധത്തിനെതിരെയും അതിനോട് പുലര്‍ത്തിയ നിശബ്ദതയുമാണ് തുറന്ന്കാട്ടിയത്. സുപ്രീം കോടതി വിധിയും ദുരിതബാധിതര്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളും എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിന് സാമൂഹിക അംഗീകാരത്തോടൊപ്പം നിയമപരവും ആരോഗ്യശാസ്ത്രപരവുമായ സ്വീകാര്യത നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഡി എം കെ അംബുജാക്ഷന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ എന്നിവര്‍ സംസാരിച്ചു. അക്ഷര ലൈബ്രറി സെക്രട്ടറി ബി സുജേഷ് സ്വാഗതവും പ്രസിഡണ്ട് സതീശന്‍ പൊയ്യക്കോട് നന്ദിയും പറഞ്ഞു.



keywords-kasaragod-akshara library-debate-odakkuzhal winner-ma rahman

Post a Comment

0 Comments

Top Post Ad

Below Post Ad