Type Here to Get Search Results !

Bottom Ad

കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടി മാര്‍ച്ച് 6 ,13 തീയതികളിൽ


കാസർകോട്:(www.evisionnews.in) ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി കാഞ്ഞങ്ങാട് ടൗഹാളില്‍ മാര്‍ച്ച് ആറിനും കാസര്‍കോട് മാര്‍ച്ച് 13 നും നടക്കും. വെളളരിക്കുണ്ട്, ഹൊസ്ദുര്‍ഗ് താലൂക്കുകളിലെ അപേക്ഷകര്‍  മാര്‍ച്ച് ആറിന് കാഞ്ഞങ്ങാട് ടൗൺ ഹാളിലും മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ അപേക്ഷകര്‍  മാര്‍ച്ച് 13 ന് കാസര്‍കോട്ടും ഹാജരാകണം. കളക്ടറേറ്റ് കോൺഫറൻസ്  ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെയും സബ് ഓഫീസര്‍മാരുടെയും യോഗത്തിലാണ് തീരുമാനമായത്.  എഡിഎം കെ അംബുജാക്ഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനസമ്പര്‍ക്ക പരിപാടി നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി  കളക്ടര്‍ (ആര്‍ആര്‍) എന്‍ ദേവിദാസ് പരിപാടികള്‍ വിശദീകരിച്ചു. ആര്‍ഡിഒ ഡോ. പി കെ ജയശ്രീ, എന്‍ഐസി ജില്ലാ ഓഫീസര്‍ കെ രാജന്‍ എിന്നിവര്‍ സംസാരിച്ചു.  ഈ മാസം 27 ന് നടത്താന്‍ തീരുമാനിച്ചിരുന്ന   ജനസമ്പര്‍ക്ക പരിപാടിയാണ് മാര്‍ച്ച് ആറിലേക്ക് മാറ്റിയത്. ഈ മാസം 10 മുതല്‍ 20 വരെ 2280 അപേക്ഷകളാണ് ഓൺലൈനായി അക്ഷയകേന്ദ്രങ്ങളിലും താലൂക്ക്‌കേന്ദ്രങ്ങളിലുമായി ലഭിച്ചത്.



keywords-district collecter-kanhangad-kasaragod-jeevan babu

Post a Comment

0 Comments

Top Post Ad

Below Post Ad