തൃക്കരിപ്പൂര്‍: (www.evisionnews.in)രണ്ട് ദിവസം മുമ്പ് കാണാതായ അഭിഭാഷകന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. പയ്യന്നൂര്‍ ബാറിലെ അഭിഭാഷകനായ കരിവെള്ളൂര്‍ പാലക്കുന്ന് സ്വദേശിയും ചന്തേര പടിഞ്ഞാറേകരയില്‍ താമസക്കാരനുമായ അഡ്വ. കെ.വി കൃഷ്ണന്‍ നായരുടെ (70) മൃതദേഹമാണ് പയ്യന്നൂര്‍- തൃക്കരിപ്പൂര്‍ തലിച്ചാലം പുഴയില്‍ കണ്ടെത്തിയത്. മുഖത്ത് ചാക്കുകെട്ടിയ നിലയില്‍ പുഴയില്‍ കണ്ടെത്തി. പാലത്തിന്റെ തൂണില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടി മുഖം ചാക്കില്‍ മൂടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം പുഴയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് നോക്കിയപ്പോഴാണ് മരിച്ചത് കാണാതായ അഭിഭാഷകനാണെന്ന് വ്യക്തമായത്. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇതിനു മുമ്പ് ഒരു തവണ അഭിഭാകന്‍ മയ്യിച്ച കാര്യങ്കോട് പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവവും ഉണ്ടായിരുന്നതായ് പറയപ്പെടുന്നു. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: പൊന്നു. മക്കള്‍: ഹരികൃഷ്ണന്‍, കൃഷ്ണ വേണി.
keywords-trikkaripur-advacate-deadbody-river
keywords-trikkaripur-advacate-deadbody-river
Post a Comment
0 Comments