Type Here to Get Search Results !

Bottom Ad

അഫ്സലിന്റെ അപകട മരണം: ലോറി ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്:(www.evisionnews.in)  എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റംഗം നുള്ളിപ്പാടി ചെന്നിക്കരയിലെ അഹമ്മദ് അഫ്‌സല്‍ (23) മരണപ്പെട്ട സംഭവത്തില്‍ പ്രതിയായ ലോറി ഡ്രൈവറെ  പോലീസ് അറസ്റ്റ് ചെയ്തു. പൂന സ്വദേശി മങ്കേഷിനെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ടും സര്‍വ്വകലാശാല യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ പനയാലിലെ കെ വിനോദ് (23), ജില്ലാ സെക്രട്ടറിയേറ്റംഗം പുത്തിഗെ മലങ്കരയിലെ നസ്‌റുദ്ദീന്‍ (23) എന്നിവര്‍ ഗുരുതരമായ പരുക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.ദേശീയപാതയില്‍ പാണലത്ത് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തിലാണ് അഫ്സൽ മരണപ്പെട്ടത്.


keywords-afsal-death-arested driver

Post a Comment

0 Comments

Top Post Ad

Below Post Ad