കാസർകോട്:(www.evisionnews.in) ദേശീയപാതയിൽ കർണ്ണാടക തലപ്പാടിയിൽ ഏർപ്പെടുത്തിയ ടോൾ പിരിവിന്റെ പേരിൽ മംഗലാപുരം-കാസർകോട് റൂട്ടിൽ ടിക്കറ്റ് നിരക്കിൽ കൂടുതൽ തുക ഈടാക്കുന്ന കെ എസ് ആർ ടി സി കാസർകോട് ഡിപ്പോയുടെ നടപടി പിൻവലിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഇട നീരും ജനറൽ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.ടോൾ പിരിവിന്റെ പേരിൽ യാത്രക്കാരനിൽ നിന്നും മൂന്ന് രൂപ അധികം ഈടാക്കാനുള്ള നടപടി അംഗീകരിക്കാൻ കഴിയില്ല. കർണ്ണാടക സർക്കാരുമായി ചർച്ച നടത്തി ടോൾ പിരിവിന്റെ കാര്യത്തിൽ തീരുമാനത്തിലെത്തി, യാത്രക്കാരുടെ മേൽ അടിച്ചേൽപിച്ച അധിക തുക പിൻവലിക്കണമെന്നും ഇക്കാര്യത്തിലുള്ള സർക്കാരിന്റെ അലംഭാവം അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
keywords-mangalore-ticket increase- withdrawn-youth legue-satement
Post a Comment
0 Comments