ബന്തിയോട്: ഇച്ചമ്പളയിലെ മൂന്ന് വീടുകളില്‍ നിന്നായി 35 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷത്തോളം രൂപയും കവര്‍ന്ന കേസില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമായി തുടരുന്നു . അന്വേഷണത്തിൽ കവര്‍ച്ച ചെയ്ത സംഘം ഉപയോഗിച്ച രണ്ട് കൈയ്യുറകള്‍ പൊലീസ് കണ്ടെത്തി. മോഷ്ടാക്കള്‍ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കണ്ണാടിപ്പാറക്ക് സമീപമാണ് രണ്ട് കൈയ്യുറകള്‍ കണ്ടെത്തിയത്.മൂന്ന് വീടുകളില്‍ നിന്നായി രണ്ട് വിരലടയാളങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സമീപത്തെ ചില വീടുകളില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറാദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുള്ള അനേഷണമാണ് കേസിൽ കുമ്പള സി.ഐ. വി.വി മനോജ് നടത്തി വരുന്നത്. ശനിയാഴ്ച രാത്രി വീട്ടുകാര്‍ പച്ചമ്പളം ഉറൂസിന് പോയ നേരത്തായിരുന്നു മൂന്ന് വീടുകളില്‍ കവര്‍ച്ചയും ഒരു വീട്ടില്‍ കവര്‍ച്ചാശ്രമവും നടന്നത്. കണ്ണാടിപ്പാറയിലെ ബേക്കറിയുടമ മുഹമ്മദലി, പച്ചമ്പളം പള്ളത്തോടിലെ അബ്ദുല്‍ റഹ്മാന്‍, കുബണൂരിലെ മുഹമ്മദ് എന്നിവരുടെ വീടുകളിലാണ് കവര്‍ച്ച നടന്നത്.നാട്ടുകാര്‍ പിന്തുടരുന്നതിനിടെ രണ്ടു പേര്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. ബൈക്കിന്റെ നമ്പര്‍ വ്യാജമാണ്.
keywords-banthiyod-pachambalam-robbery- police investigation
keywords-banthiyod-pachambalam-robbery- police investigation
Post a Comment
0 Comments