ഷേണി:(www.evisionnews.in)അൽ ബദ്‌രിയ ജമാ അത്ത് കമ്മിറ്റിയും യംഗ് മെൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വലാത്ത് വാർഷീകവും മതപ്രഭാഷണവും കഥാപ്രസംഗവും മാർച്ച് 29 മുതൽ ഏപ്രിൽ 1 വരെ നാല് ദിവസങ്ങളിലായി ഷേണി മണിയംപാറ ബദ്‌രിയ നഗറിൽ നടത്തുവാൻ തീരുമാനിച്ചു. മാർച്ച് 29,30,31 തീയതികളിലായി ഗസ്വതേ ബദർ എന്ന ശീർഷകത്തിലുള്ള കഥാപ്രസംഗത്തിന് പ്രമുഖ കാഥികൻ ഡി എം എ കുഞ്ഞി മദനി അടൂർ, ഗായകൻ ആദം മദനി ആത്തൂർ എന്നിവർ നേതൃത്വം നൽകും.തുടർന്നു ഏപ്രിൽ 1 ന് നടക്കുന്ന മതപ്രഭാഷണത്തിലും സ്വലാത്ത് വാർഷീകത്തിലും അസ്സയിദ് അൽ ഫസൽ കോയമ്മ കുറാ തങ്ങൾ , അസ്സയിദ് കെ. എസ് അലി തങ്ങൾ കുമ്പോൽ തുടങ്ങിയ സയ്യിദന്മാരും പണ്ഡിതന്മാരും സംബന്ധിക്കും.
keywords-sheni-badriya jama ath-younmens asociation
Post a Comment
0 Comments