ചട്ടഞ്ചാൽ:(www.evisionnews.in) ഇന്ത്യൻ മതേതരത്വത്തിന് ദിശാബോധം നൽകിയ പാർലിമെന്റ് അംഗങ്ങളാണ് അന്തരിച്ച ഇ അഹ്മദും,ഹമീദലി ഷംനാടുമെന്ന് തൈര ശാഖ മുസ്ലിം യൂത്ത് ലീഗ് അനുസ്മരണ സംഗമം അഭിപ്രായപെട്ടു.
ലോക രാജ്യങ്ങളുടെ മുമ്പിൽ ഇന്ത്യയുടെ മുഖമായിരുന്നു ഇ അഹ്മദ് സാഹിബ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്ര പുസ്തകത്തെയാണ് ഷംനാട് സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടപെട്ടത്.ഈ നേതാക്കൻമാരുടെ ചരിത്രം പുതിയ തലമുറ പഠിക്കണമെന്ന് സംഗമം ഓർമിച്ചു.പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി തൈര അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് ഹുസൈനാർ തെക്കിൽ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി റഊഫ് ബായിക്കര അനുസ്മരണ പ്രഷണം നടത്തി.കാസ്മി അബ്ദുല്ല, സഫ്വാൻ മാങ്ങാട്, സിദ്ധീഖ് മാങ്ങാട്, കാദർ കണ്ണമ്പള്ളി, അബു മാഹിനാബാദ് ,അയൂബ്, ഇബ്രാഹിം തൊട്ടുമ്പായി, ഉക്കസ് എന്നിവർ സംബന്ധിച്ചു.
keywords-chattanchal-hameeedali shamnad-e ahammed-youth legue-thaira
keywords-chattanchal-hameeedali shamnad-e ahammed-youth legue-thaira
Post a Comment
0 Comments