നായന്മാർമൂല:(www.evisionnews.in)നായന്മാർമൂല ദേശീയ പാതയ്ക്ക് സമീപം വൻ തീപിടുത്തം. ദേശീയ പാതയ്ക്ക് സമീപമുള്ള ട്രാൻസ്ഫോമറിന് ചുറ്റുമാണ് ബുധനാഴ്ച്ച ഉച്ചയോടെ തീപിടിത്തം ഉണ്ടായത്. തീ പെട്ടെന്ന് പടർന്നു പിടിച്ചത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ട്രാൻസ്ഫോമറിന് മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി കമ്പിയിൽ നിന്നും തീ ചിതറിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്.കാസർകോട്ട് നിന്നെത്തിയ ഫയർ ഫോഴ്സും സംഘടിച്ചത്തെത്തിയ പരിസരവാസികളും ചേർന്ന് തീയണക്കുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. ട്രാൻസ്ഫോമറിലേക്ക് തീ പടർന്നിരുന്നുവെങ്കിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാവുമായിരുന്നു.ട്രാൻസ്ഫോമറിന് ചുറ്റും കാട് മൂടിക്കിടന്നതാണ് തീ പെട്ടെന്ന് ആളിപ്പടരാൻ ഇടയാക്കിയത്.വീടുകളിൽ നിന്നും കടകളിൽ നിന്നും മറ്റും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും ഈ ട്രാൻസ്ഫോമറിന് ചുറ്റുമാണ്. മാലിന്യങ്ങളും, ചുറ്റും മൂടിക്കിടന്നിരുന്ന കാടുകളും ആണ് കത്തി നശിച്ചത്.
keywords-nayanmarmoola-fire-near transformer
Post a Comment
0 Comments