കാസർകോട്:(www.evisionnews.in)സാഹിത്യവേദിയുടെ നേതൃത്വത്തിൽ സി.രാഘവൻ മാഷ് അനുസ്മരണം 25 ന് ഉച്ചയ്ക്ക് 1.30 ന് കാസർകോട് നഗരസഭാ വനിതാ ഭവൻ ഹാളിൽ നടക്കും. പ്രശസ്ത എഴുത്തുകാരൻ എം ചന്ദ്രപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സി.രാഘവൻ മാഷിന്റെ ലഘു ജീവചരിത്രം റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പ്രകാശനം ചെയ്യും.രാഘവൻ മാഷിന്റെ മകൾ ആർ വീണാറാണിയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.അഡ്വ.സി.കെ ശ്രീധരൻ പുസ്തകം ഏറ്റുവാങ്ങും.സാഹിത്യവേദി പ്രസിഡണ്ട് റഹ്മാൻ തായലങ്ങാടി അദ്ധ്യക്ഷത വഹിക്കും.നാരായണൻ പേരിയ, പത്മനാഭൻ ബ്ലാത്തൂർ, ടി.ഇ അബ്ദുള്ള,സാഹിത്യവേദി സെക്രട്ടറി ജി.പുഷ്പാകരൻ ബെണ്ടിച്ചാൽ, വി.വി.പ്രഭാകരൻ, സാഹിത്യവേദി ട്രഷറർ മുജീബ് അഹമ്മദ്, ആർ ഗിരിധർ, ആർ.വീണാറാണി എന്നിവർ സംസാരിക്കും.അനുബന്ധപരിപാടിയായ കവിയരങ്ങ് പ്രശസ്ത കവി സുറാബ് ഉദ്ഘാടനം ചെയ്യും.സാഹിത്യവേദി വൈസ് പ്രസിഡണ്ടും കവിയുമായ പി.എസ് ഹമീദ് അദ്ധ്യക്ഷത വഹിക്കും.ദിവാകരൻ വിഷ്ണുമംഗലം,മധൂർ ഷെരീഫ്, വിനോദ് കുമാർ പെരുമ്പള എന്നിവർ സംസാരിക്കും.
രാധാകൃഷ്ണൻ പെരുമ്പള, പി. ഇ എ റഹ്മാൻ പാണത്തൂർ, പത്മനാഭൻ ബ്ലാത്തൂർ, രാധാകൃഷ്ണ ഉളിയത്തടുക്ക, മധു.എസ് നായർ, കെ.എച്ച് മുഹമ്മദ്, ജ്യോതി പാണൂർ രമ്യ.കെ.പുളിന്തോട്ടി, രാഘവൻ ബെള്ളിപ്പാടി, പുഷ്പാകരൻ ബെണ്ടിച്ചാൽ, ബാലകൃഷ്ണൻ ചെർക്കള, എം പി.ജിൽ ജിൽ, എ ബെണ്ടിച്ചാൽ, പി.വി.കെ.അരമങ്ങാനം, അബ്ദുൾ ഖാദർ വിൽറോഡി, കെ.ജി.റസാഖ്, ഇബ്രാഹിം അങ്കോല, സാൻ മാവില, താജുദ്ദീൻ ബാങ്കോട് എന്നിവർ കവിതകളവതരിപ്പിക്കും.
keywords-kasaragod sahithya vedhi-c ragavan
keywords-kasaragod sahithya vedhi-c ragavan
Post a Comment
0 Comments