Type Here to Get Search Results !

Bottom Ad

മന്ത്രിയുടെ ഉറപ്പ്, 'കാസർകോട് നഗരസഭക്ക് ഉടൻ സെക്രട്ടറിയെ നിയമിക്കും'

കാസര്‍കോട്:(www.evisionnews.in) സെക്രട്ടറിയും ആവശ്യത്തിന് ജീവനക്കാരുമില്ലാതെ പരാധീനതകൾ നേരിടുന്ന കാസര്‍കോട് നഗരസഭയിൽ സെക്രട്ടറിയേയും ആവശ്യമായ ജീവനക്കാരെയും നിയമിക്കുമെന്ന്  സാമൂഹ്യകാര്യ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ ഉറപ്പ്.നഗരസഭയുടെ ദയനീയത വിവരിച്ച് കൗണ്‍സിലര്‍ റാഷിദ് പൂരണം നല്‍കിയ നിവേദനം പരിഗണിച്ചാണ് മന്ത്രി ഇക്കാര്യത്തിൽ  ഒരാഴ്ചക്കുള്ളില്‍ നടപടി സ്വീകരിക്കുമെന്ന്  ഉറപ്പ് നൽകിയത്. പുതിയ സെക്രട്ടറിയുടെ നിയമനം ഉറപ്പാക്കുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ നിയമന ഉത്തരവുണ്ടാകുമെന്നും മന്ത്രി റാഷിദ് പൂരണത്തിന് ഉറപ്പ് നല്‍കി.ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം പ്രതിനിധികളായ നൗഷാദ് കരിപ്പൊടി, കബീര്‍ മഠത്തില്‍ എന്നിവരോടൊപ്പം ഞായറാഴ്ച്ച രാവിലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.മന്ത്രിയുടെ ഇടപെടലിൽ നഗരസഭയുടെ പരാധീനതകൾ ഉടൻ തീരുമെന്ന പ്രതീക്ഷയിലാണ് ഏവരും.



keywords-kasaragod-municipality-kt jaleel-rashid pooranam

Post a Comment

0 Comments

Top Post Ad

Below Post Ad