കാസര്‍കോട്:(www.evisionnews.in)കേന്ദ്ര സർവകാല ശാല ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ വഴിത്തിരിവാകുമെന്ന് കേന്ദ്ര സർവകാല ശാല രജിസ്ട്രാര്‍ ഡോ. രാധാകൃഷ്ണന്‍ നായര്‍. നെഹ്‌റു യുവകേന്ദ്ര ആസ്‌ക് ആലംപാടിയുമായി സഹകരിച്ചു നടത്തിയ പഞ്ചദിന നേതൃത്വ പരിശീലന ക്യാമ്പ് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പുരോഗതിക്കായി വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് ക്രിയാത്മകമായി ഒരുപാട് ചെയ്യുന്നുണ്ടെന്നും ക്യാമ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍ പ്രതിനിധികളും അത്തരം ഒരു ഉള്‍ക്കാഴ്ച്ചയുമായിട്ടാണ് മടങ്ങിപോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെഹ്‌റു യുവ കേന്ദ്രയുടെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കൂടിയാണ് ഡോ. രാധാകൃഷ്ണന്‍ നായര്‍. നെഹ്‌റു യുവകേന്ദ്ര മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ് ക്യാമ്പില്‍ പ്രതിനിധികളുമായി സംവദിച്ചു. ഡിസ്ട്രിക്റ്റ് യൂത്ത് കോര്‍ഡിനേറ്റര്‍ എം.അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആസ്‌ക് പ്രസിഡന്റ് അല്‍ത്താഫ്, സെക്രട്ടറി അബൂബക്കര്‍, ട്രഷറര്‍ സിദ്ദീഖ് ബിസിമില്ല, അസീസ് നെഹ്‌റു യുവകേന്ദ്ര വളണ്ടിയര്‍മാരായ സയ്യിദ് സവാദ്, മിഷാല്‍ റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.
keywords-cebtral univesity-radhakrishanan-asc alampady
keywords-cebtral univesity-radhakrishanan-asc alampady
Post a Comment
0 Comments