Type Here to Get Search Results !

Bottom Ad

പൊതു വിദ്യാഭ്യസ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ഇ.ചന്ദ്രശേഖരന്‍


കാസര്‍കോട്: ( www.evisionnews.in) പൊതു വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുന്ന നയമാണ് ഈ സര്‍ക്കാരിന്റെതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു പി സ്‌കൂള്‍ 90ാം വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ അറിവ് നുകരുന്ന നെല്ലിക്കുന്ന് സ്‌കൂള്‍ അംഗബലം കൊണ്ട് കേരളത്തിലെ തന്നെ രണ്ടാമത്തെ യു.പി സ്‌കൂളാണ്. ഈ സര്‍ക്കാര്‍ പുതിയ സ്‌കൂളുകള്‍ അപഗ്രേഡ് ചെയ്യുകയാണെങ്കില്‍ പ്രഥമ പരിഗണന നെല്ലിക്കുന്ന് സ്‌കൂളിനായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. സ്‌കൂള്‍ മാനേജര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ബീഫാത്തിമ്മ ഇബ്രാഹിം, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഹീം, നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡണ്ട് ഹാജി പൂന അബ്ദുല്‍ റഹിമാന്‍, സെക്രട്ടറി ബി.കെ.ഖാദിര്‍, എന്‍.എം.സുബൈര്‍, കൗണ്‍സിലര്‍മാരായ മിസിരിയ ഹമീദ്, ഹാരിസ് ബന്നു, സിയാന ഹനീഫ്, ഹാജിറ മുഹമ്മദ് കുഞ്ഞി, ഖമറുദ്ദീന്‍ തായല്‍, എ.കെ. മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഖാദര്‍ ബെല്‍ക്കാട്, ബി.എ.അഷറഫ്, ഖാദര്‍ ബങ്കര, അബ്ബാസ് ബീഗം, അബ്ബാസ് കുളങ്കര, ഹമീദ് പാഞ്ചാസ്, അബ്ദു തൈവളപ്പ്, സി.എ.ഖാദര്‍,ഇബ്രാഹിം തൈവളപ്പ്, ഇസ്മായില്‍ മാപ്പിള, ഹമീദ് ബദരിയ്യ, മുസമ്മില്‍ ടി.എച്ച്, സി.എം.ബഷീര്‍, ബാബു തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ് നെല്ലിക്കുന്ന് സ്വാഗതവും ഷാഫി എ.നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad