കണ്ണൂര്‍ : (www,evisionnews.in) കണ്ണൂര്‍ താഴെചൊവ്വയില്‍ റെയില്‍വേ ഗേറ്റിനു സമീപം ആക്രികടയില്‍ വന്‍തീപിടുത്തം. രാജേന്ദ്രന് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയ്ക്കാണു തീപിടിച്ചത്. ഇതിനുപിന്നാലെ കടയ്ക്കുള്ളില്നിന്നും ചെറിയ തോതില്‍ പൊട്ടിത്തറിയുണ്ടായത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. പൊട്ടിത്തെറിക്കുപിന്നാലെ റെയില്‍വേ ലൈനിനു മറുവശത്തും തീപടര്‍ന്നു. കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പൊലീസും നാട്ടുകാരും ഇവര്‍ക്കു സഹായവുമായി രംഗത്തുണ്ട്.
തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. അതേസമയം, മുന്‍പും ഇതേ കടയില്‍ 2–3 തവണ അഗ്നിബാധയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
Post a Comment
0 Comments