ജെയ്‌സാല്‍മീര്‍: (www.evisionnews.in) പൊതു സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം അവസാനിപ്പിക്കുന്നതിനായി വ്യത്യസ്ത പദ്ധതിയുമായി രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലാ കളക്ടര്‍. ശൗചാലയത്തിന്റെ ഉപയോഗ ശീലം ഗ്രാമീണരില്‍ വളര്‍ത്താന്‍, ശൗചാലയം ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് മാസം 2500 രൂപ പ്രതിഫലമാണ് ബാര്‍മര്‍ ജില്ലാകലക്ടര്‍ സുധീര്‍ ശര്‍മ്മ പ്രഖ്യാപിച്ചിരിക്കുന്നത്.
വീട്ടില്‍ ശൗചാലയം നിര്‍മ്മിച്ച് അത് ഉപയോഗിക്കുന്ന ഒരോ കുടുംബത്തിനുമാണ് പ്രതിഫലം ലഭിക്കുക. ബാര്‍മര്‍ ജില്ലയിലെ രണ്ടു പഞ്ചായത്തിലാണ് പദ്ധതി ആദ്യഘട്ടമായി നടപ്പിലാക്കുക. പൊതു സ്ഥലത്തെ മലമൂത്ര വിസര്‍ജനം തടയുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമാണ് ഈ വ്യത്യസ്ത പദ്ധതി. രാജ്യത്തെ ഏര്‌റവും വലിയ ഊര്‍ജ്ജോല്‍പാദന കമ്പനികളിലൊന്നായ കെയ്‌റന്‍ ഇന്ത്യയും ഗ്രാമീണ വികസന സംഘടനയും (ആര്‍.ഡി.ഒ.) ജില്ലാ ഭരണകൂടവും സഹകരിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ബയാതു, ഗിദ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബയാതുവിലെ എട്ടു കുടുംബങ്ങള്‍ക്ക് 2500 രൂപയുടെ ചെക്ക് കൈമാറി. ശൗചാലയം ഉപയോഗത്തിന് പ്രതിഫലം നല്‍കുന്ന പദ്ധതി ഇന്ത്യയില്‍ ആദ്യമായാണ് നടപ്പിലാക്കുന്നതെന്ന് കളക്ടര്‍ സുധീര്‍ ശര്‍മ്മ പറഞ്ഞു. രണ്ട് പഞ്ചായത്തുകളിലുമായി 15,000 കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നും കളക്ടര്‍ വ്യക്തമാക്കി. പദ്ധതി വിജയമാവുകയാണെങ്കില്‍ മറ്റു പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്നും സുധീര്‍ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments