Type Here to Get Search Results !

Bottom Ad

അവസാന പ്രസംഗത്തിലും ആവേശം ദ്യോതിപ്പിച്ച പ്രിയ നേതാവേ വിട...



മുനീർ ചെർക്കളം
ട്രഷറർ ദുബൈ കാസർകോട് ജില്ലാ കെഎംസിസി

ദുബൈ: (www.evisionnews.in) വിശ്വസിക്കാനാവുന്നില്ല.സത്യമായിരിക്കരുതേ എന്ന് പ്രാർത്ഥിക്കു കയും ചെയ്തു. പക്ഷെ "കുല്ലു നഫ്സുൻ ദാഇക്കത്തുൽ മൗത്ത്" എന്നുള്ളതാ ണല്ലോ ഖുർആനിക വാക്യം. എല്ലാ ജീവനുകളും മരണത്തേ പുൽകുക തന്നെ ചെയ്യും.

1938 ഏപ്രിൽ 29ന് കണ്ണൂരിൽ ജനിച്ച് നന്നേ ചെറുപ്പത്തിലേ പൊതു രംഗത്ത് പ്രവർത്തിച്ച് ഒരു സമൂഹത്തിനാകെയും തണലൊരുക്കിയ പ്രസ്ഥാനത്തിന്റെ ദേശീയ പ്രസിഡന്റായി പ്രവർത്തിച്ച് കൊണ്ടിരിക്കേ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പ്രവത്തന നിരതനായിരിക്കെ തന്നേ കുഴഞ്ഞ് വീണ് ആശുപത്രി യിൽ വെച്ച്, എട്ടിക്കണ്ടി അഹമ്മദ് എന്ന ഇന്ത്യ കണ്ട ഏറ്റവും ശക്തനായ ന്യൂനപക്ഷ രാഷട്രീയ നായകൻ ഇ അഹമ്മദ് സാഹിബ് ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു.

പഠന കാലത്ത് ക്യാമ്പസിൽ ബോളിവുഡ് സിനിമാ നായകൻമാരുടെ സൗന്ദര്യമു ള്ളൊരു പയ്യൻ തന്റെ ക്യാമ്പസിലുണ്ടായിരുന്നുവെന്നും പക്ഷെ ആ പയ്യന്റെ ചിന്തയും ആകുലതയും രാഷട്രീയവും പൊതുരംഗവും മതേതര രാജ്യത്തെ ന്യൂനപക്ഷ പുരോഗമനവുമായിരുന്നുവെന്ന് നമ്മോട് വിളിച്ച് പറഞ്ഞത് ഹൈ ക്കോടതിയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസായിരുന്ന ഫാത്തിമാ ബീവി യാണ്.അതിൽ വാസ്തവവുമുണ്ടായിരുന്നു.

ആകാര വടിവും സൗന്ദര്യവും ഒത്തിണങ്ങിയ ചെത്ത് പയ്യൻ ഇന്ത്യൻ യൂണി യൻ മുസ്ലിം ലീഗ് പാർട്ടിയുടെ വിദ്യാർത്ഥി ജിഹ്വയുടെ ആദ്യ കാര്യദർശി ആയതും പിന്നീടങ്ങോട്ട് ഒരു സമൂഹത്തിന്റെ അഭിമാനകരമായ അസ്ഥിത്വം തേടിയുള്ള പോരാട്ടങ്ങളിലെ പടത്തലവനായതും കർമ്മ കാണ്ഡങ്ങളിൽ പ്രോജ്വലമായ വിളക്ക്മാടമായി നിലകൊണ്ടതും സമുദായത്തോടും സമൂഹ ത്തോടുമുള്ള പ്രതിബദ്ധതയുടെ അടയാളങ്ങൾ തന്നെയാണ്. മുസ്ലിം നവോത്ഥാന നായകനും ധിഷണാ ശാലിയായ ലീഗ് നേതാവുമായിരുന്ന മർഹും കെഎം സീതി സാഹിബിന്റെ അരുമ ശിഷ്യനും ന്യൂനപക്ഷ രാഷ്ടീയത്തിന്റെ എക്കാല ത്തേയും മാതൃകാ നായകനായ മർഹും സിഎച്ച് മുഹമ്മദ് കോയ സാഹിബി ന്റെ സഹപ്രവർത്തകനുമായ അഹമ്മദ് സാഹിബ്‌ പഠന കാലത്ത് തന്നേ സി എച്ചിന്റെ നിർദ്ദേശത്താൽ സമുദായ ജിഹ്വയായ ചന്ദ്രികയിൽ പാർട്ട്ടൈം ആയി ജോലി ഏറ്റെടുക്കുകയും,പഠന കാലത്ത് തന്നേ ചന്ദ്രിക പത്രാധിപതി സമിതിയിൽ അംഗമാവുകയും ചെയ്തു.1967ൽ കണ്ണൂരിൽ നിന്ന് ആദ്യമായി നിയമസഭാ അംഗമായി പിന്നീട് അഞ്ച് തവണ കൂടി വിവിധ മണ്ഡലങ്ങളിലൂടെ സാമാജികനാവുകയും സംസ്ഥാന മന്ത്രി സഭയിൽ സ്തുത്യർഹ സേവനം നിർവ്വ ഹിക്കുകയും ചെയ്തു.1991ൽ ലോക്സഭയിലേക്ക് പാർട്ടി നിയോഗിച്ച അഹമ്മദ് സാഹിബ്‌ മരണം വരെ ലോക്സഭാ അംഗമായിരിക്കുകയും യുപിഎ ഭരണ കാലത്ത് കേന്ദ്രമന്ത്രി യായി ശ്രദ്ധേയനാവുകയും ചെയ്തു.

മതേതര ജനാധിപത്യവും ബഹുസ്വരതയിൽ ന്യൂനപക്ഷ രാഷട്രീയത്തിന്റെ നില നിൽപും വളർച്ചയും സദാ ചിന്തിച്ച് കൊണ്ടേയിരുന്ന കർമ്മയോഗിയാണ് പ്രവർത്ത പാൻഥാവിൽ ഏതൊരാൾക്കും ദൃശ്യമാവുന്ന തരത്തിൽ നേതൃത്വ പരമായ കയ്യൊപ്പ് ചാർത്തി കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞത്. മതേതര മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുകയും വർഗ്ഗീയ ശക്തികൾ ദേശീയതയെ വിഭാഗ വൽക്കരിക്കുകയും ചെയ്യുന്ന വർത്തമാന കാലത്തിൽ അഹമ്മദ് സാഹിബ് വിട വാങ്ങുമ്പോൾ മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ശക്തനായ ന്യൂനപക്ഷ രാഷ്ട്രിയക്കാരനേയാണ് രാജ്യത്തിന് നഷ്ടമാവുന്നത്.വർഗീയ  ഭ്രാന്തൻമാരാൽ ഗുജറാത്ത്, ന്യൂനപക്ഷങ്ങളുടെ കശാപ്പ് നിലങ്ങളായപ്പോൾ പ്രതിബന്ധങ്ങളെ തൃണവൽക്കരിച്ച് ഓടിയെത്തിയതും, 

മറ്റാരും ജയിക്കാതെ പോയ ക്യാമ്പിൽ നിന്ന് ഒരേ ഒരു അഹമ്മദ് മാത്രം കേരളത്തിൽ നിന്ന് ജയിച്ച് കയറി മുന്നണിയുടെ മാനം രക്ഷിച്ചതും ലീഗിൽ നിന്നാൽ പഞ്ചായത്ത് മെമ്പർ പോലുമാവില്ലെന്ന് തിട്ടൂരമോതിയവർക്ക് മുമ്പിൽ ഇന്ദ്രപ്രസ്ഥത്തിൽ അഹമ്മദ് സാഹിബ് മന്ത്രിയായി ചുമതലയേറ്റതും അങ്ങനേയങ്ങനേ അഹമ്മദ് സാഹിബ് ചരിത്രങ്ങൾ ഒരുപാട് രചിച്ചാണ് അന്ത്യയാത്രയാവുന്നത്.

ചന്ദ്രിക നവീകരണ ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ 19ന് ദുബൈ കെഎംസിസിയുടെ യോഗത്തിൽ വെച്ചാണ് അഹമ്മദ് സാഹിബിനെ അവസാനമായി കാണുകയും അദ്ധേഹത്തിന്റെ വാക്കുകൾ ശ്രവിക്കുകയും ചെയ്തത്.

ആരോരുമില്ലാത്ത കാലത്ത് കേൾവിയും കേൾപോരുമില്ലാത്ത കാലത്ത് 1948ലെ ലീഗിന്റെ ജനനവും,വിഭജനാനന്തര ഇന്ത്യയിൽ ഓരം ചേർന്ന് സഞ്ചരിക്കാൻ വിധിക്കപ്പെട്ട സമൂഹത്തിന് ദിശാബോധം നൽകി ഇന്ന് കാണുന്ന തരത്തിൽ മുഖ്യധാരയിലേക്ക് നിരന്തര പോരാട്ടങ്ങളിലൂടെ വഴിതെളിച്ചതും, ആ പോരാട്ട വീഥികളിൽ ജിഹ്വയും ദൂതുമായി ബഹുസ്വരതയിലേക്ക് ചന്ദ്രികയിലൂടെ സന്ദേശമെത്തിച്ചതുമെല്ലാം കുറഞ്ഞ വാക്കുകളിൽ വിവരിച്ചതിന് ശേഷം ഒരൽപം സാവധാത്തിൽ അവസാനമായി പറഞ്ഞു

"അന്ന് നമുക്കൊപ്പം ആരുമില്ലായിരുന്നു നമ്മുടെ ഇഛാശക്തിയല്ലാതെ,
നാം ഉയർത്തിപ്പിടിക്കുന്ന ആശയവും പ്രത്യയശാസ്ത്രവും പൊതുജനങ്ങളു ടേയും അധികാരി വർഗ്ഗത്തിന്റേയും മുമ്പിലെത്തിക്കാൻ ചാലകങ്ങളൊ ന്നുമില്ലായിരുന്നു ചന്ദ്രികയെന്ന ജിഹ്വയല്ലാതെ"

മൺമറഞ്ഞ മഹത്തുക്കൾ നമ്മിലേൽപിച്ച സുകൃതങ്ങളെ ഇനി വരുന്ന തലമുറ യ്ക്ക് കൈമാറാനായി നാം ജാഗ്രതയുള്ളവരാവണം.''കൂടുതൽ പറയാതെ കുറഞ്ഞ വാക്കിൽ എല്ലാം പറഞ്ഞ് തീർത്ത് അദ്ധേഹത്തിന്റെ ഇരിപ്പിട ത്തിലേക്ക് മടങ്ങുമ്പോൾ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ,പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുൽ വഹാബ്, കെഎംസിസി നേതാക്കളും നിറഞ്ഞ സദസ്സും എഴുന്നേറ്റ് നിന്നിരുന്നു.

നന്നേ ചെറുപ്പത്തിൽ ന്യൂനപക്ഷങ്ങളുടെ അഭിമാനകരമായ അസ്ഥിത്വ ത്തിനായുള്ള പോരാട്ടത്തിനിറങ്ങി പ്രസ്ഥാനം വളരുന്നതിനൊപ്പം ലോക ത്തോളം വളർന്ന ഇ അഹമ്മദ് സാഹിബ് എന്ന കണ്ണൂർ സിറ്റിക്കാരൻ അവസാനം ശ്വാസം വരെ ജനാധിപത്യ ഇന്ത്യയുടെ 'മതേതര കേളി' കാത്ത് സൂക്ഷിക്കാനും അതിൽ നാനാത്വത്തിൽ ഏകത എന്നത് താൻ പ്രതിനിധീക രിക്കുന്ന സമൂഹത്തിനും പ്രാപ്യമാക്കുവാനുള്ള പോരാട്ടത്തിൽ തന്നെയായിരുന്നു.




keywords-e ahammed-muneer cherkala

Post a Comment

0 Comments

Top Post Ad

Below Post Ad