മംഗളൂരുവില്‍ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാര്‍ദ റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ എസ് എസിനെതിരെ ആഞ്ഞടിച്ചു. തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും ആര്‍ എസ് എസിന്‍റെ കത്തിയുടെയും വടിവാളിന്‍റെയും ഇടയിലൂടെ നടന്നുപോയിരുന്ന കാലത്ത് തന്നെ ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പിണറായി പറഞ്ഞു.
ആർഎസ്എസ് പൊതുധാരയിൽ നിൽക്കുന്ന സംഘടനയല്ലെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി. ആർഎസ്എസ് എല്ലാക്കാലത്തും രാജ്യത്തു പ്രചരിപ്പിച്ചുവന്നിട്ടുള്ളത് മതസൗഹാർദത്തിന് എതിരായ കാര്യങ്ങളാണ്. മതസ്പർധയും വർഗീയ വിദ്വേഷവും വളർത്തിക്കൊണ്ടുവരാനാണ് ആർഎസ്എസ് തുടക്കം മുതൽ ശ്രമിച്ചിട്ടുള്ളത്. മംഗലാപുരത്തെ റാലിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം രേഖപ്പെടുത്തി കൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
നമ്മുടെ രാജ്യത്ത് മതസൗഹാർദം കാത്തുസുക്ഷിക്കുക എന്നത് ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. മതസൗഹാർദത്തിന് അപകടമുണ്ടാക്കുന്ന ഒട്ടേറെ നീക്കങ്ങളാണ് രാജ്യത്തു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയാക്കുന്നത് രാജ്യത്തെ സർക്കാരിന് നേതൃത്വം കൊടുക്കുന്ന ആർഎസ്എസ് തന്നെയാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആർഎസ്എസ് എന്നത് നമ്മുടെ രാജ്യത്തിൻറെ പൊതുവായ ധാരകളോടൊപ്പം നിൽക്കുന്ന സംഘടനയല്ല. നിർഭാഗ്യവശാൽ ആ സംഘടനയ്ക്കാണ് ഇന്നു രാജ്യത്തിന്റെ നയങ്ങൾ തീരുമാനിക്കാനുള്ള അവകാശം ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി അടക്കമുള്ള ഭരണനേതൃത്വം ആർഎസ്എസിൻറെ ആജ്ഞകൾ അനുസരിച്ചാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
1925ലാണ് ആർഎസ്എസ് എന്ന സംഘടന രൂപം കൊള്ളുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം തിളച്ചു മറിഞ്ഞു കൊണ്ടിരുന്ന ഘട്ടത്തിലാണ് ആർഎസ്എസ് ജനിക്കുന്നത്. 22 വർഷം ഇന്ത്യൻ സ്വാതന്ത്ര്യസമരം കത്തിക്കാളിനിന്ന ആർഎസ്എസ് ഇവിടെ പ്രവർത്തിച്ചിരുന്നു. പക്ഷേ, ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ഒരു പങ്കും വഹിക്കാത്ത ഒരു സംഘടനയാണ് അത് എന്നു നാം കാണേണ്ടതായിട്ടുണ്ട്.
key word-pinrayi-mangalor-against-rss

Post a Comment
0 Comments