ബദിയടുക്ക : എന്‍മകജെ അഡ്യനടുക്ക കൊമ്പറബെട്ടുവില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കൊമ്പറബെട്ടുവിലെ ഹാഷിം സുഹറ – ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് ഫസീല (11), മറ്റൊരു മകള്‍ ഫിദ (ഏഴ്), സുഹറയുടെ സഹോദരി അസ്മ – കാസിം ദമ്പതികളുടെ മകള്‍ മുംതാസ് (10), എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.
വീടിനു സമീപത്തെ കുളത്തിലേക്ക് കുളിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടികള്‍. മുംതാസിന്റെ സഹോദരി ഫസ്‌നയും (ഏഴ്) ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മറ്റുള്ളവര്‍ മുങ്ങിത്താഴുന്നത് കണ്ട് ഫസ്‌ന വിവരം വീട്ടിലറിയിക്കുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും എത്തി നടത്തിയ തിരച്ചിലിലാണ് മൂന്നുപേരെയും പുറത്തെടുത്തത്. അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Post a Comment
0 Comments