Type Here to Get Search Results !

Bottom Ad

ഗര്‍ഭിണിയെ ജനറല്‍ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞതായി പരാതി


കാസര്‍കോട് (www.evisionnews.in): രക്തസ്രാവം അനുഭവപ്പെട്ട പൂര്‍ണ്ണ ഗര്‍ഭിണിയേയും കൊണ്ട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയ ബന്ധുക്കളെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞതായും അപമര്യാദയായി പെരുമാറിയതായും പരാതി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഗര്‍ഭിണിയേയും കൊണ്ട് ബന്ധുക്കള്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രധാന കവാടത്തിന് സമീപം വെച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ തടയുകയായിരുന്നുവത്രെ. 

വിവരമറിഞ്ഞെത്തിയ പോലീസിനോടും സെക്യൂരിറ്റി ജീവനക്കാരന്‍ കയര്‍ത്ത് സംസാരിച്ചതായും പറയുന്നു. ഒടുവില്‍ യുവതിയെ അകത്തേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോഴേക്കും രക്തം വാര്‍ന്ന് പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയുടെ നില വഷളായി തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച് ഗര്‍ഭിണിയുടെ ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.













Post a Comment

0 Comments

Top Post Ad

Below Post Ad