ഉദുമ:(www.evisionnews.in) പഠിച്ച സ്‌കൂളിന് മകന്‍ സ്‌പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട് പഠനമുറി മാതാവ് വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു കൊടുത്തു. കോട്ടിക്കുളം ഗവ. യു.പി സ്‌കൂളിലാണ് അപൂര്‍വ്വ ചടങ്ങ് നടന്നത്. സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥിയുംഗ്രീന്‍വുഡ് പബ്ലിക് സ്‌കൂള്‍ എം.ഡിയുമായ അബ്ദുല്‍ അസീസ് ഹാജി അക്കരയാണ് സ്മാര്‍ട്ട് പഠനമുറി സ്‌പോണ്‍സര്‍ ചെയ്തത്.
ഇതേ സ്‌കൂളില്‍ 1938- 40 ബാച്ച് വിദ്യാര്‍ത്ഥിയായിരുന്ന മാതാവ് ബീഫാത്തിമ കോട്ടിക്കുളമാണ് സ്മാര്‍ട്ട് പഠനമുറി തുറന്നുകൊടുത്തത്.
ഏഴാം ക്ലാസിലെ മുപ്പത് വിദ്യാര്‍ത്ഥികളുടെ പഠനം ഇനി മുതല്‍ സ്മാര്‍ട്ടാകും. ഇന്റര്‍ ആക്ടീവ് ടെച്ച് ബോര്‍ഡ് സൗകര്യത്തോടെയാണ് ഒന്നര ലക്ഷം രൂപ ചെലവില്‍ സ്മാര്‍ട്ട് പഠനമുറി ഒരുക്കിയത്.
ഉദ്ഘാടന ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് പി.വി ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി. ശങ്കരന്‍ നമ്പൂതിരി സ്വാഗതം പറഞ്ഞു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. അബ്ദുല്‍ അസീസ് ഹാജി അക്കര ആദ്യ ക്ലാസെടുത്തു. സുരേഷ് കൊടക്കാട് ഡമോണ്‍സ്‌ട്രേഷന്‍ നടത്തി. അറബിക്- ഇംഗ്ലീഷ് മാഗസിന്‍ ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ശ്രീധരന്‍ പ്രകാശനം ചെയ്തു. ഉദുമ പഞ്ചായത്ത് മെമ്പര്‍ കാപ്പില്‍ മുഹമ്മദ് പാഷ, ബേക്കല്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ.വി ദാമോദരന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി പി.കെ ബഷീര്‍, ട്രഷറര്‍ പി.വി കുട്ടി, എം.എസ്.സി ചെയര്‍പേഴ്‌സണ്‍ എം. മിനി, മദര്‍ പി.ടി.എ പ്രസിഡണ്ട് റസീന, സീനിയര്‍ അസി. ബി. പുഷ്പവല്ലി, സ്റ്റാഫ് സെക്രട്ടറി എന്‍. ഗായത്രി പ്രസംഗിച്ചു.
keywords-kottikkulam-govt school-smart clas room
keywords-kottikkulam-govt school-smart clas room
Post a Comment
0 Comments