Type Here to Get Search Results !

Bottom Ad

ക്ലീനറെ പോലീസ് മർദ്ദിച്ചതായി ആരോപണം:കാഞ്ഞങ്ങാട്ട് സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം

കാഞ്ഞങ്ങാട്:(www.evisionnews)ബസ് ജീവനക്കാരനെ പോലീസ് മർദ്ദിച്ചുവെന്നാരോപിച്ച്‌ കാഞ്ഞങ്ങാട്ട് സ്വകാര്യ ബസുകൾ മിന്നല്‍ സമരം നടത്തി.രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മൂന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനി റോഷ്‌ന(20) തെറിച്ച് വീണ് പരിക്കേറ്റ സംഭവത്തിൽ ബസ്സിലെ ക്ലീനറെ ഹൊസ്ദുര്‍ഗ് പോലീസ് മാവുങ്കാലില്‍വെച്ച് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചുവെന്നാണ് പരാതി.മാവുങ്കാലില്‍വെച്ച് അപകടം വരുത്തിയ ചോക്ലേറ്റ് ബസ് നാട്ടുകാര്‍ തടഞ്ഞിടുകയായിരുന്നു.തുടർന്ന് ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക് തർക്കമുണ്ടായി.മറ്റു ബസുകളും തടഞ്ഞതോടെ നാട്ടുകാരും ജീവനക്കാരും തമ്മില്‍ കയ്യാങ്കളിയുണ്ടായി.വിവരമറിഞ്ഞ് പോലീസെത്തി ബസ് ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.സംഭവത്തിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്ക് സമരം നടത്തുന്നത്. രാവിലെ 11 മണിയോടെയാണ് സ്വകാര്യ ബസുകള്‍ മിന്നല്‍ സമരം ആരംഭിച്ചത്. ഹൊസ്ദുര്‍ഗ് താലൂക്കിലെ ബസുകളെല്ലാം മിന്നല്‍ സമരത്തില്‍ പങ്കെടുത്തു. വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തിയവരെ ബസ് സമരം വലച്ചു.




keywords-kanhangad-bus strike

Post a Comment

0 Comments

Top Post Ad

Below Post Ad