കണ്ണൂർ:(www.evisionnews.in)മുസ്ലിം ലീഗ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹത ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമഗ്ര അന്വേഷണത്തിന് തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
കണ്ണൂരില്‍ ഈ അഹമ്മദിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. മരണവുമായി ബന്ധപെട്ട് ഒരു പാട് ദുരൂഹതകളാണ് നിലനില്‍ക്കുന്നതെന്നും ഒരു ലോക്സഭാംഗത്തിന് ലഭിക്കേണ്ട ഒരു ആദരവും ഇ അഹമ്മദിന് നല്‍കിയിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വളരെ വ്യഗ്രതപെട്ടാണ് അഹമ്മദിന്റെ മരണാനന്തര നടപടികള്‍ പോലും ചെയ്തത്. കുഴഞ്ഞ് വീണ ശേഷം ചികിത്സ ലഭ്യമാക്കിയ ആര്‍എംഎല്‍ ആശുപത്രി അധികൃതരുടെ വീഴ്ച സംബന്ധിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും മുഹമ്മദ് റിയാസ് സൂചിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസുമായി തങ്ങള്‍ എല്ലാ സമയവും ബന്ധപെട്ടുകൊണ്ടാണിരുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനപരിചയമുള്ള അഹമ്മദ്സാഹിബിന്റെ മക്കളെ പോലും അദ്ദേഹത്തെ കാണാന്‍ സമ്മതിക്കുകയോ, രോഗം വിവരം പറയുകയോ ചെയ്യാത്തത് എന്തുകൊണ്ടാ ണെന്ന് വ്യക്തമാക്കണം . ഇതുമായി ബന്ധപെട്ട് എന്താണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തണം. ഇതിനായി സമഗ്രമായ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
keywords-kannur-muhammed riyas-dyfi national president-visting e ahammed house-statement
keywords-kannur-muhammed riyas-dyfi national president-visting e ahammed house-statement
Post a Comment
0 Comments