മുംബൈ: (www.evisionnews.in) വിവാദ ചിത്രം ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ ബഹിഷ്‌കരിക്കുമെന്ന് ഓള്‍ ഇന്ത്യ മുസ്ലീം തഹ്വാര്‍ കമ്മറ്റി എന്ന സംഘടനയുടെ ആഹ്വാനം. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ഈ ചിത്രം മുസ്ലീം സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നുവെന്നാണ് സംഘടനയുടെ ആരോപണം. മാത്രമല്ല ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും ഭോപ്പാലില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും സംഘടന പ്രഖ്യാപിച്ചു. ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും മോശം രംഗങ്ങളും ഉള്‍പ്പടുത്തി എന്നാരോപിച്ച് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ചിത്രം ഒരു പ്രത്യേക മതവിഭാഗത്തെ ആധിക്ഷേപിക്കുന്നുവെന്നും സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തെ വിലക്കിയതില്‍ സന്തോഷമുണ്ട്. ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അവര്‍ ഞങ്ങളുടെ സമുദായത്തിലെ സ്ത്രീകളെ ആധിക്ഷേപിച്ചു. ഈ പ്രവണത അനുവദിച്ചാല്‍ അവര്‍ നാളെ മറ്റു സമുദായങ്ങളിലെ സ്ത്രീകളെയാവും പരിഹസിക്കുകസംഘടനയുടെ പ്രസിഡന്റ് ഔസഫ് ഷമീറി ഖുറാം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ചിത്രത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഖുറാം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ആഗ്രഹങ്ങള്‍ ഉള്ളിലടക്കി ജീവിച്ച് ഒരു ഘട്ടത്തില്‍ അതെല്ലാം തിരിച്ചറിയുന്ന നാല് സ്ത്രീകളുടെ കഥയാണ് കൊങ്കണ സെന്‍ ശര്‍മ, രത്‌ന പതക്, സുശാന്ത് സിംഗ് എന്നിവര്‍ അഭിനയിച്ച ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ പറയുന്നത്.
Post a Comment
0 Comments