കാസർകോട്:(www.evisionnews.in) എൻഡോസൾഫാൻ രോഗബാധിതർ അടക്കമുള്ള ലക്ഷകണക്കിന് രോഗികൾക്ക് ആശ്വാസകരമായ രീതിയിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ കാരുണ്യ ഭാഗ്യക്കുറിയുടെ ലാഭത്തിലൂടെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് നിർത്തലാക്കി സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിലേക്ക് ലയിപ്പിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷറഫ് ഇടനീരും, ജനറൽ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
എ പി എൽ, ബി പി എൽ വ്യത്യാസമില്ലാതെ മൂന്ന് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കാൻസർ,ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ ഏറെ ചികിത്സ ചിലവുള്ള രോഗങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമായിരുന്ന യു.ഡി.എഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയെയാണ് ഈ സർക്കാർ അട്ടിമറിക്കുന്നത്. ഇത് പാവപ്പെട്ട ജനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാണ്.
കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ രോഗികൾ അടക്കമുള്ള ആളുകൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന ഡയാലിസിസ് അടക്കമുള്ള സൗജന്യ ചികിത്സകൾ ഇത് മൂലം ഇല്ലാതാവുകയാണ്.ഇതിനെതിരെ ശക്തമായ സമരങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു.
keywords-kasaragod-muslim youth legue-satement-karunya lottery
keywords-kasaragod-muslim youth legue-satement-karunya lottery
Post a Comment
0 Comments