കാസർകോട്:(www.evisionnews.in) ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു താലൂക്കടിസ്ഥാനത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി സമക്ഷം 2017 ന്റെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട ജീവനക്കാര്‍ക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റ് മിനി കോഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ സമക്ഷം നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) എന്‍ ദേവിദാസ് പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. എന്‍ ഐ സി ജില്ലാ ഓഫീസര്‍ കെ രാജന്‍, ഐ ടി മിഷന്‍ പ്രതിനിധി നിധിന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഈ മാസം 10 മുതല്‍ 20 വരെ അക്ഷയ കേന്ദ്രങ്ങളിലും താലൂക്ക് ഓഫീസുകളും വഴി പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ഓലൈനായി തീര്‍പ്പ് കല്‍പ്പിക്കുതിനുളള സാങ്കേതിക പരിശീലനമാണ് നല്‍കിയത്. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും നേരിട്ടും താലൂക്കുകളില്‍ ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ഓൺലൈനായി അയയ്ക്കുതിനുളള നടപടിക്രമങ്ങളെക്കുറിച്ച് താലൂക്ക്തല ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി.
keywords-district collecter-training program-kasaragod
keywords-district collecter-training program-kasaragod
Post a Comment
0 Comments