ചെർക്കള: (www.evisionnews.in)ഇന്ദിരാ നഗർ കൊർദോവ കോളേജ് വിദ്യാർത്ഥി യൂണിയൻ സനാബിൽ ഫുട്ബോൾ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച കൊർദോവ സോക്കർ ഫെസ്റ്റ് സമാപിച്ചു. സനാബിൽ ഫുട്ബോൾ അക്കാദമി ചെയർമാൻ കെ.ബി എം ശരീഫ് കാപ്പിൽ ഉദ്ഘാടനം ചെയ്തു. ഡയരക്ടർമാരായ എംഎ നജീബ്, റൗഫ് ബാവിക്കര, അധ്യപകരായ ഖലീൽ മാസ്റ്റർ, സരസ്വതി, വിജയലക്ഷമി,ലത്തീഫ് കൊല്ലമ്പാടി,ഇശൽ കൂട്ടം ജില്ലാ ചെയർമാൻ മുർഷിദ് മുഹമ്മദ്, ഷാനിഫ് നെല്ലിക്കട്ട, യൂണിയൻ ചെയർമാൻ ഫാറൂഖ് പാലക്കുന്ന്, സ്പോർട്സ് ക്യാപ്റ്റൻ അർഷിദ് മൂലടുക്കം, ജാബിർ ആദൂർ, സുഹൈൽ ചെങ്കള, സംബന്ധിച്ചു.
ഫൈനൽ മത്സരത്തിൽ എഫ്സി കൊർദോവയെ പരാജയപ്പെടുത്തി പ്ലസ് ടു ഹ്യുമാനിറ്റീസ് വിഭാഗം നേതൃത്വം നൽകിയ മാഡ്രിഡ് എഫ് സി ജേതാക്കളായി. മികച്ച ഗോൾ കീപ്പറായി ബാത്തിഷായെയും,ടോപ്പ് സ്കോററായി ജംഷീർ കുണിയയെയും മികച്ച ഫോർവേഡായി മുബഷീർ കുണിയയെയും മികച്ച ഡിഫൻഡറായി അഷ്ഫാദ് പൊവ്വലിനെയും തെരെഞ്ഞെടുത്തു.
keywords-kordova college-soccer fest-indira nagar
Post a Comment
0 Comments