Type Here to Get Search Results !

Bottom Ad

അണങ്കൂർ റൈഞ്ച് ഇസ്ലാമിക കലാമേളയ്ക്ക് കൊടി ഉയർന്നു


കോപ്പ:(www.evisionnews.in) ഫെബ്രുവരി 25, 26 തീയ്യതികളിലായി കോപ്പ രിഫാഇയ മദ്രസയിൽ കോട്ടുമല ബാപ്പു മുസ്ല്യാർ നഗരിയിൽ നടക്കുന്ന അണങ്കൂർ റൈഞ്ച് ഇസ്ലാമിക കലാമേളയ്ക്ക് കൊടി ഉയർന്നു. സ്വാഗത സംഘം ചെയർമാൻ മുഹമ്മദ് ഹാജി കോപ്പ പതാക ഉയർത്തി.സയ്യിദ് അബു തങ്ങൾ മുട്ടത്തോടി പ്രാർത്ഥന നടത്തി. റൈഞ്ച് മാനേജ്മെന്റ് പ്രസിഡന്റ് കെ.എം സൈനുദ്ദീൻ ഹാജി കൊല്ലമ്പാടി, മുനീർ ഫാളിലി,ഖാദർ ബേങ്കാൽ, മുജീബ് ഇർഷാദ് നഗർ, അഷ്റഫ് ഫൈസി, ഉസാം പള്ളങ്കോട്, ശരീഫ് മുസ്ല്യാർ, അബൂബക്കർ മൗലവി നാരമ്പാടി, എം.പി.എം കുട്ടി മൗലവി പച്ചക്കാട്, സമീർ, അബ്ദു കോപ്പ, അബ്ദുൽ റഹ്മാൻ മാസ്റ്റർ, സമദ് ഫൈസി, സമദ് വാഫി, അബ്ദു ലത്തീഫ് ബാഖവി, ഹസൻ ബാഹസനി, മജീദ് ബി.എസ്, ശൗകത്ത് പടുവടുക്ക, സമദ്, ശുകൂർ ദാരാളി, കൽപണ അബ്ദുൽ ഖാദർ ഹാജി, അബാസ് കോടി സംബന്ധിച്ചു.  ഇന്ന് രാത്രി പ്രമുഖ പ്രഭാഷകൻ അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി മതപ്രഭാഷണം നടത്തും. നാളെ രാവിലെ 9.30ന്സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം എ കാസിം മുസ്ല്യാർ ഉദ്ഘാടനം ചെയ്യും. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് കെ.എം സൈനുദ്ദീൻ ഹാജി കൊല്ലമ്പാടി അധ്യക്ഷത വഹിക്കും. സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറയും. എൻഎ നെല്ലിക്കുന്ന് എം എൽ എ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് രണ്ട് ദിവസങ്ങളിലായി 21 മദ്രസകളിലെ അഞ്ഞൂറോളം വിദ്യാർത്ഥികൾ മത്സരിക്കും. ഞായറാഴ്ച വൈകിട്ട് സമാപന സംഗമം സമസ്ത ജില്ലാ സെക്രട്ടറി യു.എം അബ്ദുൽ റഹ്മാൻ മുസ്ല്യാർ ഉദ്ഘാടനം ചെയ്യും. എസ്.കെ. ജെ.എം.സി.സി ജില്ലാ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി ട്രോഫി വിതരണം ചെയ്യും.

keywords-anagoor-ange islamic fest-kopa

Post a Comment

0 Comments

Top Post Ad

Below Post Ad