ഉപ്പള:(www.evisionnews.in) കാലിയ റഫീഖ് വധവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ് ചെയ്തു.വാകൊടങ്കഴി സ്വദേശിയും വിട്ടലിലെ ഫ്ളാറ്റിലെ താമസക്കാനുമായ സാദിഖ് എന്ന ബ്ലേഡ് സാദിഖിനെയാണ് പോലീസ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ് സാദിഖ്.കേസില്‍ നേരത്തെ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. മണ്ണംകുഴിയിലെ നൂര്‍അലി, റഷീദ്, പൈവളിഗെ ബായിക്കട്ടയലെ ഫദ്ദു എന്ന പദ്മനാഭന്‍, ഉപ്പള വിജയ ബാങ്കിന് സമീപത്തെ റഊഫ് എന്ന മീശ റഊഫ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഫെബ്രുവരി 15 നാണ് മംഗളൂരുവിൽ വെച്ച് റഫീഖ് കൊല്ലപ്പെട്ടത്. മംഗളൂരു കെ സി റോഡില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ അകലെയുള്ള കെട്ടേക്കാറില്‍ വെച്ച് ടിപ്പര്‍ ലോറി കാറിലിടിച്ച്, മറ്റൊരു കാറിലെത്തിയ സംഘം റഫീഖിനെ വെട്ടിക്കൊല്ലുകയായിരുന്നു.
keywords-kaliya-murder-arested-blade sadique
keywords-kaliya-murder-arested-blade sadique
Post a Comment
0 Comments