കാസർകോട്:(www.evisionnews.in) തുളു ഭാഷയും മറ്റു നാട്ടുഭാഷകളും,സംസ്കാരവും ഒരിക്കലും നശിക്കാൻ അനുവദിക്കരുതെന്നും ഇന്ത്യൻ ദേശീയതയുടെ പരിഛേദമാണ് തുളു നാട്, പ്രത്യേകിച്ച് കാസർകോടെന്നും പ്രൊഫ.എ.എം ശ്രീധരൻ അഭിപ്രായപ്പെട്ടു.ഉപരിപ്ലവമായ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടുകയും മറ്റുള്ളവയെ എത്ര ശ്രമകരമായ പ്രവർത്തനങ്ങളാണെങ്കിലും തമസ്കരിക്കപ്പെടുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.കാസർകോട് സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യ ചർച്ചയിൽ "തുളു ഭാഷയും സാഹിത്യവും" എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാഹിത്യവേദി വൈസ് പ്രസിഡണ്ട് നാരായണൻ പേരിയ അദ്ധ്യക്ഷത വഹിച്ചു.പരിപാടിയിൽ ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.മലയാളത്തിന്റെ തായ്ഭാഷ സംസ്കൃതമോ, തമിഴോ അല്ലെന്നും തുളുവാണെന്നും,കേരളത്തിലെ നാഗാരാധനയും ഭൂതാരാധനയും സർപ്പക്കാവും കൊട്ടിയമ്പലവും തുളു സംസ്കാരത്തിൽ നിന്ന് വ്യാപിച്ചതാണെന്നും പ്രശസ്ത ഭാഷാചരിത്രകാരൻ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.പ്രശസ്ത കന്നഡ - തുളു കവി രാധാകൃഷ്ണ ഉളിയത്തടുക്ക, ബാലകൃഷ്ണൻ ചെർക്കള, എ.എസ് മുഹമ്മദ്കുഞ്ഞി, കെ.എച്ച് മുഹമ്മദ്, അമീൻ ഷാ ഇ.എം, ആർ ഗിരിധർ, ഇബ്രാഹിം അങ്കോല, എരിയാൽ അബ്ദുല്ല, പി.എസ് ഹമീദ്, അഷ്റഫലി ചേരങ്കൈ, അഡ്വ.പി.വി.ജയരാജൻ, എന്നിവർ സംസാരിച്ചു.പി.ഇ.എ റഹ്മാൻ പാണത്തൂർ, വേണു കണ്ണൻ, ഹമീദ് ബദിയഡുക്ക, അഹമ്മദലി കുമ്പള, ആർ എസ് രാജേഷ് കുമാർ, അതീഖ് ബേവിഞ്ച, രാഘവൻ ബെള്ളിപ്പാടി, ഫാറൂഖ് കാസ്മി, അഡ്വ. ബി എഫ് അബ്ദുൾ റഹിമാൻ, റൗഫ് ബാവിക്കര, റഹ്മാൻ മുട്ടത്തൊടി, സി.കെ.അജിത്കുമാർ, രവീന്ദ്രൻ പാടി, ബഷീർ ചേരങ്കൈ, എം.പി.ജിൽ ജിൽ, പ്രതിഭാ രാജൻ, റഹീം ചൂരി, മധു.എസ്.നായർ, ടി.കെ അൻവർ, അഷ്റഫ് കുളങ്ങര, റഹ്മാൻ കെ.റഹ്മാനിയ, എം.അനിൽകുമാർ, പി.മുഹമ്മദ് സമീർ എന്നിവർ സംബന്ധിച്ചു.സാഹിത്യവേദി സെക്രട്ടറി ജി. പുഷ്പാകരൻ ബെണ്ടിച്ചാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി വിനോദ് കുമാർ പെരുമ്പള നന്ദിയും പറഞ്ഞു.
keywords-kasaragod-sahithya vedhi-monthly debet
keywords-kasaragod-sahithya vedhi-monthly debet
Post a Comment
0 Comments