കാസർകോട്:(www.evisionnews.in)ജില്ലയില്‍ റോഡ്‌സുരക്ഷാ സംവിധാനങ്ങ ളൊരുക്കാന്‍ 5.50 കോടി രൂപയുടെ നിര്‍ദ്ദേശം റോഡ് സേഫ്റ്റി കൗൺസിൽ യോഗം റോഡ് സേഫ്റ്റി കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. ജില്ലാകളക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ട്രാഫിക് സിഗ്നലുകള്‍, ഓട്ടോമാറ്റിക് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം, സോളാര്‍ പവേഴ്‌സ് പെഡസ്ട്രിയല്‍ സിസ്റ്റം എന്നിവ സ്ഥാപിക്കാന്‍ 5,50,96,779 രൂപ ആവശ്യമാണെന്ന കെല്‍ട്രോണിന്റെ നിര്‍ദ്ദേശമാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. യോഗത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെ ഫുട്പാത്ത് കയ്യേറ്റങ്ങളും അനധികൃത പരസ്യങ്ങളും ഒരാഴ്ചയ്ക്കകം നീക്കം ചെയ്യാന്‍ മുനിസിപ്പല്‍ അധികൃതരെ ചുമതലപ്പെടുത്തി. പരസ്യങ്ങളില്‍ അംഗീകാരമുളളതാണെറിയാനുളള മുദ്ര നഗരസഭ പതിപ്പിക്കണം. റോഡ്‌സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയുളള ഡ്രൈവിംഗിന് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുതടക്കമുളള ശിക്ഷാനടപടികള്‍ സ്വീകരിക്കും. ചൗക്കി-ഉളിയത്തടുക്ക ബൈപാസ് റോഡിന്റെ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് (റോഡ്‌സ്) വകുപ്പിനോടും നാഷണല്‍ ഹൈവെ അധികൃതരോടും ആവശ്യപ്പെട്ടു. കാസര്‍കോട് നഗരസഭ പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റിലുളള പരസ്യങ്ങള്‍ നീക്കം ചെയ്യണം. ചന്ദ്രഗിരി ജംഗ്ഷന്‍ ഫ്രീ ലെഫ്റ്റ് നിയന്ത്രിക്കാന്‍ കാസര്‍കോട് ട്രാഫിക് എസ്‌ഐയ്ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമൺ, ആര്‍ടിഒ കെ ബാലകൃഷ്ണന്‍, മോട്ടോർ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വി രാജീവന്‍, വിദ്യാനഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങോത്ത്, ട്രാഫിക് എസ്‌ഐ ടി ദാമോദരന്‍, പൊതുമരാമത്ത് എക്‌സിക്യു ട്ടിവ് എഞ്ചിനീയര്‍മാരായ പി പ്രകാശന്‍, പി കെ ആരതി, നഗരസഭാ സെക്രട്ടറിമാര്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
keywords-road safty-avoid flex bord,footpath buissiness-kasaragod
Post a Comment
0 Comments