Type Here to Get Search Results !

Bottom Ad

തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിക്കണം: എൻ എ നെല്ലിക്കുന്ന്


കാസർകോട്:(www.evisionnews.in) വിശദമായി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം തുക അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കാൻ കാലതാമസമുണ്ടെങ്കിൽ യാത്ര ദുസ്സഹമായിത്തീർന്ന റോഡുകളിൽ ഉടൻ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ചെർക്കള- കല്ലടുക്ക റോഡിന്റെ ഇൻവെസ്റ്റിഗേഷൻ നടപടിക്ക് ഭരണാനുമതി നൽകിയ സർക്കാറിനെ എം.എൽ.എ അഭിനന്ദിച്ചു. ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി ഭരണാനുമതി കിട്ടാനും, പ്രവൃത്തി ആരംഭിക്കാനും വൈകാനിടയുള്ളതിനാൽ അറ്റകുറ്റപ്പണികൾക്കു ഉടൻ പണം അനുവദിക്കേണ്ടതാണ്. ബദിയഡുക്ക-വിദ്യാഗിരി- നാട്ടക്കൽ- സൂളപ്പദവ് റോഡിന്റെയും, മുള്ളേരിയ - അർളപ്പദവ് റോഡിന്റെയും വിശദമായ എസ്റ്റിമേറ്റും സർക്കാറിന്റെ മുമ്പിലുണ്ട്. റോഡ് നിർമ്മാണം ആരംഭിക്കുന്നത് വരെ ദുരിതം പേറണമെന്ന് ജനങ്ങളോട് പറയുന്നതിലർത്ഥമില്ല. ഈ രണ്ട് റോഡുകളിലും അറ്റകുറ്റപ്പണികൾ അത്യന്താപേക്ഷിതമാണ്. ഇതിനും എത്രയും പെട്ടെന്ന് പണം അനുവദിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടും സെക്രട്ടറിയോടും എൻ.എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.



keywords-na nellikkunnu-statement-road-fund

Post a Comment

0 Comments

Top Post Ad

Below Post Ad