ഉദുമ:(www.evisionnews.in) കോട്ടിക്കുളം ഗവ. യു.പി സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മിച്ച സ്മാര്‍ട്ട് പഠന മുറിയുടെ ഉദ്ഘാടനം 14 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളത്തിൽ അറിയിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ എം.ഡി അബ്ദുല്‍ അസീസ് ഹാജി അക്കരയാണ് സ്മാര്‍ട്ട് പഠനമുറി സ്‌പോണ്‍സര്‍ ചെയ്ത്. രാവിലെ പത്തു മണിക്ക് നടക്കുന്ന ചടങ്ങില്‍ ഏഴു പതിറ്റാണ്ടു മുമ്പ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ബീഫാത്തിമ കോട്ടിക്കുളം പഠനമുറി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡണ്ട് പി.വി ഉദയകുമാര്‍ അധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റര്‍ പി. ശങ്കരന്‍ നമ്പൂതിരി സ്വാഗതം പറയും. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി മുഖ്യാതിഥിയായിരിക്കും. അബ്ദുല്‍ അസീസ് ഹാജി അക്കര ആദ്യ ക്ലാസെടുക്കും. സുരേഷ് കൊടക്കാട് ഡമോണ്‍സ്‌ട്രേഷന്‍ നടത്തും അറബിക്- ഇംഗ്ലീഷ് മാഗസിന്‍ ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ശ്രീധരന്‍ പ്രകാശനം ചെയ്യും.
keywords-kottikkulam-up school-smart clas room inaugration
Post a Comment
0 Comments