ചെന്നൈ:(www.evisionnews.in)ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ അബു സരോവര്‍ പോര്‍ട്ടി കോയില്‍ നടന്ന ദേശീയ പ്രവര്‍ത്തക സമിതി ദേശീയ പ്രസിഡന്റായി പ്രൊഫ.ഖാദര്‍ മൊയ്തീനെയും ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെയും തെരഞ്ഞെടുത്തു. ഇടി മുഹമ്മദ് ബഷീറാണ് പുതിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി. പി.വി അബ്ദുല്‍ വഹാബിനെ ട്രഷററായും തെരഞ്ഞെടുത്തു.
അഡ്വ.ഇഖ്ബാല്‍, തസ്തഗീര്‍ ആഗ (വൈസ് പ്രസിഡന്റ്), എം.പി അബ്ദുസമദ് സമദാനി, ഖുറം അനീസ് , ഷഹന്‍ഷാ ജഹാംഗീര്‍, നഈം അക്തര്‍, സിറാജ് ഇബ്രാഹീം സേട്ട് (സെക്രട്ടറിമാര്‍), കൗസര്‍ ഹയാത് ഖാന്‍ , ബാസിത്, ഷമീം, ഷറഫുദ്ദീന്‍, ഡോ.മതീന്‍ (ജോ.സെക്രട്ടറിമാര്‍).
keywords-muslim legue-new leader ship-national level
Post a Comment
0 Comments