മഞ്ചേശ്വരം: മഞ്ചേശ്വരത്ത് യു കെ ജി വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. ഉദ്യാവര്‍ ഒറ്റക്കൈയിലെ ഇസ്മാഈല്‍- ഹഫ്‌സ ദമ്പതികളുടെ മകന്‍ അബ്ദുര്‍ റഹ് മാന്‍ (അഞ്ച്) ആണ് മരിച്ചത്. മഞ്ചേശ്വരം സിറാജുല്‍ ഹുദാ സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ്.വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഐസ് വില്പനക്കാരൻറെ സമീപത്തേക്ക് ഐസ് വാങ്ങാന്‍ ഓടിപ്പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥിയെ ട്രെയിന്‍ തട്ടിയത്. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി, പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: അസ്മീന, ഫാത്വിമ, സാജിദ.
keywords-manjesshwaram-train acedent-five year old boy-death
Post a Comment
0 Comments