Type Here to Get Search Results !

Bottom Ad

മാധ്യമ പ്രവർത്തകൻ കളത്തിൽ രാമകൃഷ്‌ണൻ അന്തരിച്ചു

ബംഗളൂരു:(www.evisionnews.in) പ്രമുഖ മാധ്യമ പ്രവർത്തനായിരുന്ന കളത്തിൽ രാമകൃഷ്ണൻ (65) നിര്യാതനായി. കാസർകോട്ടെ  എൻഡോ സൾഫാൻ ബാധിത ഗ്രാമങ്ങൾ സന്ദർശിച്ച് നിരവധി ശ്രദ്ധേയമായ ലേഖനങ്ങൾ എഴുതിയിരുന്നു. വിരമിച്ച ശേഷം 'എന്റോ സൾഫാൻ ഗ്ലോബൽ കോൺസ്പിറസി ആൻഡ് എ കേരളാ ഫ്രോഡ് സ്റ്റോറി 'എന്ന പേരിൽ ഇഗ്ലീഷ് പുസ്തകം രചിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയുണ്ടായി.കോഴിക്കോട്, കണ്ണൂർ, കാസർകോട്  ജില്ലകളിൽ രണ്ടര പതിറ്റാണ്ട് കാലം ഇന്ത്യൻ എക്സ് പ്രസ്സിൽ റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്നു. തലശ്ശേരിയിലെ കളത്തിൽ കുടുംബാംഗമാണ്. ഭാര്യ രഞ്ജന, രാഹുൽ, പ്രഫുൽ എന്നിവർ മക്കളാണ്. സംസ്‌കാരം ബംഗളൂരു വിൻസെൻ ഗാർഡനിൽ നാളെ രാവിലെ 11 ന് നടക്കും.



keywords-kalthil ramakrishnan-media person-indian express-death

Post a Comment

0 Comments

Top Post Ad

Below Post Ad